സൈക്കിളിന്‍റെ കരിയറില്‍ നിന്നവന്‍ ഒരു റോസാപ്പൂ എടുത്തവള്‍ക്ക് നീട്ടി ..ഷിനിയത് വാങ്ങിയില്ല …പാലം കഴിയാറായപ്പോഴേക്കും അവന്‍ ആ റോസും കടലാസ്സില്‍ പൊതിഞ്ഞ തേന്‍ മിട്ടായിയും അവളുടെ കയ്യില്‍ പിടിപ്പിച്ചു … അവന്‍റെ കൈ അവളുടെ കയ്യിലമര്‍ന്നപ്പോള്‍ അവളുടെ ഹൃദയം പൊട്ടിത്തെറികുമെന്ന പോലെയായി … ചുരുട്ടി പിടിച്ച കയ്യുമായി അവള്‍ വീട്ടിലേക്കുള്ള വഴിയെ ഓടിയിറങ്ങി … അല്‍പം മാറിയിട്ടവള്‍ കടലാസ്സ് പൊതിയഴിച്ചു നോക്കി … ചുവന്ന കളറിലുള്ള തേന്‍ മുട്ടായി … വായിലിട്ടാല്‍ അലിയുന്ന തേന്‍ മുട്ടായി അലിപ്പിച്ചവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ സൈക്കിളില്‍ പിടിച്ചുകൊണ്ട് തന്നെ നോക്കി നില്‍ക്കുന്ന അഷ്‌റഫിനെയാണ് കണ്ടത് … നാണിച്ചു പോയ ഷിനി തിരിഞ്ഞു നോക്കാതെ വീട്ടിലേക്കോടി
തുടര്‍ന്നുള്ള ദിവസങ്ങളില്‍ അഷ്‌റഫ് അവളുടെ പുറകെയുണ്ടായിരുന്നു .. സംസാരിച്ചുമോന്നുമില്ലെങ്കിലും ലക്ഷ്മിയോടും തുളസിയോടുമെല്ലാം സംസാരിക്കുന്ന അഷ്‌റഫിന്‍റെ കണ്ണുകള്‍ ഷിനിയിലായിരുന്നു … അവന്‍റെ തമാശകള്‍ അവളും ആസ്വദിച്ചു തുടങ്ങി ..ചുണ്ടില്‍ ചെറുതായി പുഞ്ചിരി വിടര്‍ന്നു തുടങ്ങി …അത് ചിരിയായി …പിന്നെ പൊട്ടിച്ചിരിയായി .. ഷിനിയുടെ പേടിയുമെല്ലാം പതിയെ മാറുകയായിരുന്നു…
അതേവരെ എല്ലാ ആണുങ്ങളെയും ഒരു അവിശ്വാസ കണ്ണിലൂടെ കണ്ട ഷിനി അഷറഫിനേ വിശ്വസിച്ചു ….അവനെ സ്നേഹിക്കാന്‍ തുടങ്ങി
അഷ്‌റഫ് അവളുടെ അടുത്ത് സംസാരിക്കാന്‍ തുടങ്ങി …അവര്‍ക്ക് സംസാരിക്കാനായി ലക്ഷ്മിയും മറ്റും ഒന്ന് രണ്ടടി പിന്നോക്കം മാറി നടക്കാനായി തുടങ്ങി ..
ആദ്യമൊക്കെ അവന്‍റെ തമാശകള്‍ , സംസാരങ്ങള്‍ കേട്ട് നടക്കുകയായിരുന്നു ഷിനിയെങ്കിലും പതിയെ അവളും അവനോടു തിരിച്ചു സംസാരിക്കാന്‍ തുടങ്ങി … സ്കൂള്‍ വിടുമ്പോള്‍ വീട്ടിലേക്കുള്ള വഴി വരെ അവനെന്നും പിന്തുടരും …അങ്ങനെ പത്താം ക്ലാസ് കഴിയാറായി ….
അവസാന ദിവസം … അവളെയും കാത്ത്അഷ്‌റഫ് ഗേറ്റിലുണ്ടായിരുന്നു …
” ഇനി ..ഇനിയെന്നാ …കാണുക …ഷിനി ഇനിയെവിടെയാ പഠിക്കാന്‍ പോകുന്നെ …” . പാലം കഴിഞ്ഞു വീട്ടിലേക്കുള്ള വഴിയിലെക്കിറങ്ങും വരെ രണ്ടാളുമോന്നും സംസാരിച്ചില്ല …
പ്രീഡിഗ്രി അന്ന് ആ പ്രദേശത്ത് ഇല്ലായിരുന്നു … അവളൊന്നും മിണ്ടിയില്ല … കണ്ണുകളില്‍ നനവ് മാത്രം …. ഭാവിയെ പറ്റി വീട്ടുകാരാണ് തീരുമാനിക്കുന്നത് .. പഠിക്കാന്‍ മിടുക്കിയായത് കൊണ്ട് എന്തായാലും തുടര്‍ പഠനത്തിനു വിടുകയും ചെയ്യും …അതവള്‍ക്കും അവനുമറിയാം