ഒരു 10-15 മിനിറ്റ് ഒക്കെ കഴിഞ്ഞപ്പോൾ ജയൻ തിരിഞ്ഞിരുന്നു ഓരോ കാര്യങ്ങൾ ഒക്കെ പറഞ്ഞു തുടങ്ങി.. അവിടെ എത്തിയിട്ടുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല.. പല തവണ ഡിസ്‌കസ് ചെയ്യാൻ ശ്രമിച്ചെങ്കിലും അവിടെ ചെന്നിട്ടുള്ള കാര്യങ്ങൾ പിന്നീട ഡിസൈഡ് ചെയ്യാം എന്നായിരുന്നു പറഞ്ഞിരുന്നത്.. അവരെല്ലാം ഇന്ന് ജോലി കഴിഞ്ഞു നേരിട്ട് വന്നതുകൊണ്ട് വന്ന കാര്യം ഇന്ന് തന്നെ നടക്കുമോ എന്നൊരു ഡോട്ട് എനിക്കുണ്ടായിരുന്നു. പിന്നെ സമയവും അത്യാവശ്യം ഇരുട്ടിയിരുന്നു. എന്തായാലും കുറച്ചു നേരം കൊണ്ടറിയും എന്താകും എന്ന്.. പക്ഷെ തല്ക്കാലം വെയിറ്റ് ചെയ്യാൻ എനിക്ക് വല്യ ബുദ്ധിമുട്ട് തോന്നുന്നില്ല. ഇന്ന് കഴിഞ്ഞു നാളെ രാവിലെ ഫ്രഷ് ആയി കാര്യങ്ങളിലേക്ക് കടന്നാലും ഓക്കേ ആണ്..
അങ്ങനെ സംസാരിച്ചു ഇരുന്നു പെട്ടന്ന് തന്നെ സ്ഥലം എത്തി.. ഞാൻ ഗൂഗിളിൽ ഫോട്ടോസ് ഒക്കെ നോക്കിയിരുന്നെങ്കിലും അതിനേക്കാൾ ഒക്കെ വലുതാണ് ആ റിസോർട്.. ചെറിയ ഒരു ഐലൻഡ് ആണ് എങ്കിലും നല്ല ഭംഗിയായി ഡെക്കറേറ്റ് ചെയ്തു മൈന്റൈൻ ചെയ്യുന്നുണ്ട്.. കാണാൻ നല്ല വൃത്തിയുള്ള സ്ഥലം.. റിസോർട്ടിന്റെ ബാക്കിൽ ആണ് പ്രൈവറ്റ് ബീച്ച് ഒക്കെ ഉള്ളത്.. വന്നിറങ്ങുന്ന സ്ഥലത്തു തന്നെ വലിയൊരു പാർക്കും കാണാം.. ഫെസ്റ്റിവൽ സീസൺ ഒന്നും അല്ലാത്തതുകൊണ്ട് ഒരുപാട് ആളൊന്നും ഇല്ലായിരുന്നു.. പക്ഷെ അത്യാവശ്യത്തിനു ഒച്ചയും ബഹളവും ഒക്കെ ഉണ്ട്.
റിസോർട്ടിനെ പറ്റിയുള്ള ഡീറ്റെയിൽസ് എല്ലാം ഞാൻ നേരത്തെ നോക്കി വെച്ചിരുന്നു.. 6 ഫ്ലോർ ഉണ്ട് ആകെ.. 60 ഓളം എംപ്ലോയീസും ഉണ്ട്.. എല്ലാ ഫ്ളോറിലും ബാറും റെസ്ററൗരണ്ടും ഉണ്ട്.. അതുകൂടാതെ താഴെ ഒരു ഡാൻസ് ക്ലബും.
ഞങ്ങൾ അഞ്ചാം ഫ്ലോറിൽ ആണ് റൂം എല്ലാം ബുക്ക് ചെയ്തിരുന്നത്.. 3 ഉം സ്യൂട് റൂമുകൾ തന്നെ.. അടുത്തടുത്തുള്ള ഒരു കോർണറിൽ ഉള്ള 3 എണ്ണം.. അതാകുമ്പോ പ്രൈവസി കിട്ടുമല്ലോ. എല്ലാ റൂമിലും ബാൽക്കണിയും മിനി ബാറും ജാക്കൂസി ബാത്ടബ്ബ്സ് ഉം ഉണ്ട്. എല്ലാം കൂടി നല്ലൊരു റേറ്റ് ആയിരുന്നു, പക്ഷെ അർഷാദിന്റെ കെയർ ഓഫിൽ 25% ഓഫ് കിട്ടി..
ഇറങ്ങിയപാടെ ഹോട്ടൽ സ്റ്റാഫ് വന്നു ഞങ്ങളെ വെൽക്കം ചെയ്തു റിസപ്ഷൻ ലേക്ക് കൊണ്ടുപോയി.. പോകുന്ന വഴി പാർക്കിൽ കണ്ടത് കൂടുതലും അമേരിക്കൻ യൂറോപ്പ്യൻ ആളുകൾ ആണ് ഗസ്റ്റ് ആയിട്ട്.. ഇന്ത്യൻസ് ഉണ്ടെങ്കിലും ഒരുപാടില്ല. റിസപ്ഷൻ / വെൽക്കം ഹാൾ വളരെ ഗ്രാൻഡ് ആയിരുന്നു.. സീലിങ്ങിൽ വലിയ ഒരു ഡെക്കറേഷൻ ലൈറ്റും ചുവരുകളിൽ എല്ലാം പെയിന്റിങ്ങുകളും ആയി ഒരു റോയൽ സ്റ്റൈൽ. അറ്റെൻഡേർസ് വന്നു ഡ്രിങ്ക്സ് സെർവ് ചെയ്തിട്ട് പോയി..