അതിനെന്താ നമുക്ക് പോയാലോ ആ രതീഷ് കൂടി ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്, നീ കാറിന്റടുത്ത് ചെല്ല് , ഇതാ ചാവി, ഞാനേ രണ്ടുമൂന്നു ബക്കറ്റും അതുപോലെ രതീഷിനെയും വിളിച്ചിട്ടു വരാം…..
അതിനെന്തിനാ ഉണ്ണിയേട്ടാ ബക്കറ്റ് ചിക്കൻ കടക്കാർ മീൻ ഇടുന്ന പെട്ടിയിലാക്കി തരില്ലേ…..
അതല്ലടാ ആ പെട്ടി കാറിൽ കൊണ്ടുവരാൻ ബുദ്ധിമുട്ടാണ്….
ഓക്കേ ഓക്കേ ഞാൻ എന്നാലേ വണ്ടി സ്റ്റാർട്ട് ആക്കി ചെയ്ത്, ഡിക്കി തുറന്നു ഇടാം…..
അങ്ങനെ ഞാനും ഉണ്ണിയേട്ടനും രണ്ടു വഴിക്ക് നീങ്ങി…..
ഞാന് കാർ സ്റ്റാർട്ട് ചെയ്ത് ഡിക്കി തുറന്നിട്ടു ഇങ്ങനെ ഇരിക്കുന്ന സമയത്ത് രതീഷും ഉണ്ണിയേട്ടനും വന്നു ……
ഡിക്കിയിൽ രതീഷ് ബക്കറ്റ് വച്ചു കൂടെ ഉണ്ണിയേട്ടനും വച്ചു എന്നിട്ട് ഉണ്ണിയേട്ടൻ ഫ്രണ്ട് ഡോർ തുറന്നു ഉള്ളിലേക്ക് കയറിയിരുന്നു……
പിന്നെ രതീഷ് ബാക്ക് ഡോറും കയറിയിരുന്നു…..
ഞങ്ങൾ ചിക്കൻ കടയിൽ പോയിട്ട് ചിക്കനൊക്കെ എടുത്ത് തിരിച്ചു വീട്ടിൽ പോന്നു ……
തിരിച്ചു വീട്ടിൽ എത്തിയ സമയം ആയപ്പോഴേക്കും രാത്രിയിലേക്ക് നെയ്ച്ചോറും ചിക്കനും ഉണ്ടാക്കാനുള്ള പാചകക്കാര് വന്നിട്ടുണ്ടായിരുന്നു…..
പിന്നെ ചിക്കനൊക്കെ ഒന്ന് കഴുകാൻ ഒക്കെ ഒന്ന് സഹായിച്ചു അതുകഴിഞ്ഞപ്പോഴേക്കും കല്യാണവീട്ടിൽ പാട്ടൊക്കെ വളരെ വലിയ ശബ്ദത്തിൽ ഉയർന്നു തുടങ്ങി…..
പിന്നെ അതിഥികൾ എങ്ങനെ വീണ്ടും വീണ്ടും വന്നു തുടങ്ങി….
ഞാന് എന്റെ ബാഗ് ബൈക്കില് തന്നെയാണ് ഉണ്ടായിരുന്നത് ഉണ്ണിയേട്ടനെ വിളിച്ചു എനിക്ക് ഒന്ന് കുളിക്കണം എന്നുണ്ട് രാവിലെ വന്നതല്ലേ….
എടാ നീ വായോ അനിതയുടെ പാപ്പന്റെ വീട് നിൻറെ കുറച്ച് ബാക്കിൽ ആണ് ഇപ്പൊൾ ഇവിടെ എന്തായാലും നടക്കില്ല,, എനിക്കൊന്ന് ഫ്രഷ് ആവണം ഞാൻ അതിന് അനിതയെ നോക്കുകയായിരുന്നു…….
അതിനു ഞാനും ഉണ്ണിയേട്ടനും കൂടി അനിതയെ കണ്ട് പാപ്പന്റെ വീടിൻറെ ചാവി മേടിച്ചു ഫ്രഷ് ആകാൻ പോയി……
കൊള്ളാം,, നല്ല ഒരു ഇരുനില വീട്…..
ഉണ്ണി ഏട്ടൻ താഴെ നിലയിൽ ഉള്ള ബാത്ത്റൂമിൽ കയറി ,എന്നോട് മുകളിലെ നിലയിലെ ബാത്ത്റൂമിൽ പോകാൻ പറഞ്ഞു….
ഞാൻ കോണി കയറി രണ്ടാമത് കണ്ട ബെഡ്റൂം തുറന്നു അകത്തു കയറി…