രണ്ടു വർഷത്തിനോളം എടുത്തു ഹംന പഴയ പോലെ അവാൻ.. ഇത്തുവും ഉമ്മയും ഹംനയെ സാവധാനം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു ,,, ആ ഷോക്കിൽ ഹംന കുറച്ചു ദിവസം കരയാനോ ആരോടും സംസാരിക്കാനോ തയ്യാറായില്ല….
പിന്നീട് ഹംനയ്ക്ക് തോന്നി തന്റെ അൻവറിനെ മോചിപ്പിക്കണം തനിക്ക് സംഭവിച്ചത് ലോകം അറിയണം എന്ന് അതിനുത്തരവാതികളാണ് അനു അല്ല ശിക്ഷ അനുഭവിച്ചുക്കേണ്ടതെന്നും,,,, തന്റെ പഴയകാല കൂട്ടുകാരി റിനീഷയുമായി ഹംന സംസാരിച്ചു .. ആ കൂട്ടായ്മയിൽ അൻവറിന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആയ ഷെബീറും മനുവും ഉണ്ടായിരുന്നു .
ഹംന ജീവനോടെ ഉണ്ടെന്ന് സ്വന്തം കൂടിപ്പിറപ്പുകളോടോ ഇണകളോടോ പോലും പങ്കു വെക്കാതെ കൂട്ടുക്കാർ ആത്മാർത്ഥമായി ഹംനയ്ക്കും അൻവറിനും ഒപ്പം നിന്നു….,, എന്നാൽ ആരും ഹംനയെ ലോകത്തിനു മുന്നിൽ നിർത്താൻ ആഗ്രഹിച്ചില്ല അതിന് ആദ്യത്തെ തടസം ആ ഉമ്മ തന്നെ ആയിരുന്നു…
എന്റെ മോൻ ആ വാക്ക് പാലിക്കാൻ ആണ് ഇത്ര വർഷം അവിടെ കിടന്നത് പോരാത്തതിന് ഇപ്പോഴും ഹംനമോളെ അനിയത്തിമ്മാരും ഉമ്മയും സുരക്ഷിതർ അല്ല… ന്റെ കുട്ടി രക്ഷപ്പെടണം പക്ഷേങ്കിൽ അവൻ ആഗ്രഹിക്കും പോലെ ഇതൊന്നും ലോകത്തിന് മുന്നിൽ അറിയാതെ തന്നെ… അൻവറിന്റെ ഉമ്മ പറഞ്ഞു…,,
അതൊരു മകന്റെ സ്വാർത്തയായ ഉമ്മ ആയിരുന്നില്ല ശരിക്കും ഒരു മാലാഖ ആ ഉമ്മാനെ അങ്ങനെ വിശേഷിപ്പിക്കാനെ സാധിക്കു…. കാരണം സ്വന്തം മോൻ ജയിലിൽ കഴിയുമ്പോൾ ഇങ്ങനെ സംസാരിക്കാനും ചിന്തിക്കാനും മറ്റൊരു ഉമ്മാക്കും സാധിക്കില്ല… അത്രയ്ക്ക് ക്ഷമയും ശുഭപ്രതീക്ഷയും ആയിരുന്നു ഉമ്മാക്ക്…
ടീച്ചർ കണ്ണ് തുടച്ചു വീണ്ടും വെള്ളം എടുത്തു കുടിച്ചു… ഞങ്ങൾക്ക് മുമ്പിലുള്ള വലിയൊരു വെല്ലു വിളി ആസമയത്തെ ഭരണം ആയിരുന്നു… ആരാണോ ഹംനയെ ഉപദ്രവിച്ചത് അവരുടെ പിതാക്കൾ അത്രയ്ക്ക് പൊളിറ്റിക്കൽ പവർ ഉള്ളവർ ആയിരുന്നു .. അത്രയ്ക്കും വരിഞ്ഞു കെട്ടിയിരുന്നു അൻവറിനെ അവർ ,, ഞങ്ങൾ കാര്യത്തോട് അടുക്കുംന്തോറും അൻവറിന് ജയിലിൽ ശിക്ഷ കൂടി എന്ന് അവിടെ കമ്പികുട്ടന്‍.നെറ്റ്ഉള്ള ഒരു കോൺസ്റ്റബിൾ വഴി അറിഞ്ഞു…
പുതിയ സൂപ്രണ്ടിനെ കൂടി നിയമിച്ചു എന്നറിഞ്ഞു അതാണെങ്കിൽ ഒരു പിശാചിന്റെ സ്വഭാവം ,,, വേദനയോടെ നിരാശയോടെ ഞങ്ങൾ കുറച്ചു പിന്നോട്ട് നീങ്ങി .. അപ്പോഴാണ് അൻവർ ജയിലിൽ നിന്ന് അപകടം പറ്റി ഹോസ്പ്പിറ്റിലിൽ ആയത് ..,,