ആ ചുണ്ടുകൾ മൊഴിഞ്ഞു ,. ഇല്ലാ…. ഈ കാളിന് വേണ്ടി കാത്തിരിക്കുക ആയിരുന്നു ഇനി പറയണം എല്ലാം എല്ലാരോടും ,, അവരതും പറഞ്ഞു കൊണ്ട് ഫോൺ വെച്ചു….,, എന്നിട്ട് തന്നിൽ മാത്രം കണ്ണും നട്ടിരിക്കുന്ന ഉമ്മയെയും കുഞ്ഞാറ്റയേയും കുഞ്ഞോളെയും നോക്കി..
പുഞ്ചിരിച്ചു അതോടൊപ്പം മിഴി നിറഞ്ഞൊഴുകി… ഞാൻ ആരാണെന്ന് ?.. എന്തിനാണ് നിങ്ങളെ സഹായിച്ചത് ?.. പറ്റുമ്പോയൊക്കെ ഓടി വന്ന് നിങ്ങൾക്ക് സ്വന്തനമായത് എന്തിനാണ് ? ഇതൊക്കെയല്ലെ നിങ്ങൾക്ക് അറിയേണ്ടത് ,,, ടീച്ചർ കണ്ണ് തുടച്ചു കൊണ്ട് വീണ്ടും തുടർന്നു.. എങ്കിൽ കേട്ടോളു … ഇതിന്റെ ഉത്തരങ്ങൾ മാത്രമല്ല
അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ സത്യവും കൂടി അറിയണം , അത് കേട്ടതും ഉമ്മയുടെയും കുഞ്ഞാട്ടയുടെയും നെഞ്ചിൽ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തി വലിച്ച പോലെ നൊന്തു ….,, ഉമ്മയുടെ കണ്ണ് നിറഞ്ഞൊഴുകുന്ന കണ്ടപ്പോ ടീച്ചർ പറഞ്ഞു തുടങ്ങി…
എല്ലാം ക്ഷമയോടെ ഞാൻ പറഞ്ഞു തീരും വരെ നിങ്ങൾ കേൾക്കണം ഉൾകൊള്ളണം കാരണം എന്റെ വാക്കുകൾ വെറുമൊരു കഥ അല്ല …!!! നെഞ്ച് പൊള്ളുന്ന കണ്ണീര് വറ്റി ചോര ഒഴുകിയ ജീവിതം തന്നെയാണ് …. ,, ഉമ്മയും കുഞ്ഞാറ്റയും കുഞ്ഞോളും ശ്വസിക്കാൻ പോലും മടിച്ചു ഒരു വാക്ക് പോലും കേൾക്കാതായി പോവല്ലെ എന്ന് കരുതി …
ടീച്ചർ പറഞ്ഞു തുടങ്ങി ഹംന അൻവർ പ്രണയ കഥ.. ഒടുവിൽ ഹംന പീഡിപ്പിക്കപ്പെട്ടതും… മരവിച്ചു ഇരിക്കുന്ന മൂന്ന് പേരെ നോക്കി ടീച്ചർ തുടർന്നു പറഞ്ഞു …
അൻവർ എന്ന നിരപരാധിയെ കുറിച്ച് അൻവർ എന്ന കൗമാര കാമുകന്റെ ജീവിതം എങ്ങനെ ജയിലിൽ എത്തിപ്പെട്ടു എന്ന് ,,, അൻവറികഥകള്‍കോ0നെ ശപിച്ചതും വേറുത്തതും ഓർത്തു കൊണ്ട് ചങ്ക് പിളരുന്ന വേദനയോടെ കുഞ്ഞാറ്റ പൊട്ടി കരഞ്ഞു .
ടീച്ചർ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു…. ഉമ്മയുടെ ചുമലിൽ തല ചായ്ച്ചു കൊണ്ട് കുഞ്ഞോളും തേങ്ങി…, കരയാൻ പോലും ശക്തി ഇല്ലാതെ . തന്റെ മോൾ അനുഭവിച്ച ആ ക്രൂരമായ വേദനയെ കുറിച്ചോർത്ത്. തളർന്നിരുന്നു.. ഉമ്മ.. ഇടറുന്ന തൊണ്ടയെ നിയന്ത്രിച്ചു കൊണ്ട് ഉമ്മ ടീച്ചറോട് എന്തോ ചോദിക്കാനായി തുടങ്ങിയതും…. ടീച്ചർ പറഞ്ഞു ,