അവളുടെ നാവൊക്കെ കുഴഞ്ഞു പോവുന്നു .. എന്റെ കൈകളിൽ നിന്നും ഞാൻ നോക്കി നിൽക്കെ …. ന്റെ… ഹംന വഴുതി .. പോവും.പോ ..ലെ….
വെള്ളം കുടിച്ചിട്ട് എന്തുണ്ടായി അൻവർ ?.. ഡോക്ക്റ്റർ ചോദിച്ചു , അത്…അത്.. കുടിച്ചു കഴിഞ്ഞ..പ്പോ .. ഹം.. ന.. കണ്ണുകൾ..അടഞ്ഞു… അപ്പോയ.. ആരോ വാതിലിൽ …. അത് പറഞ്ഞു പൂർത്തിയാക്കാതെ അൻവർ വല്ലാതെ വെപ്രാളം കാണിച്ചു കൊണ്ട് തലയാട്ടി കൊണ്ടിരുന്നു ,,,
പെട്ടന്ന് മുഖമൊക്കെ വലിഞ്ഞു മുറുകി ജഡ്ജിയും ഡോക്ടറും മുഖത്തോട് മുഖം നോക്കി ഭയത്തോടെ .. ഡോക്ടർ വീണ്ടും തന്റെ കഠിന ശ്രമം കൊണ്ട് അൻവറിനെ സമാധാനിപ്പിച്ചു…
ചോദ്യതിരുത്തലുകൾ വീണ്ടും തുടർന്നു മണിക്കൂറുകളോളം അതിടയ്ക്ക് പലപ്പോഴും അൻവർ വെപ്രാളപ്പെടുകയും കരയുകയും ചെയ്തു കൊണ്ടിരുന്നു….,,
ജഡ്ജിയും ipsക്കാരനായ മനു എന്ന കൂട്ട്ക്കാരനും അതിനെല്ലാം സാക്ഷ്യം വഹിച്ചു …,, ********** ******** ***
ഫോൺ റിങ് ചെയ്തപ്പോൾകുഞ്ഞാറ്റ ആ ഫോൺ എടുത്തു നോക്കി .. സ്‌ക്രീനിൽ “റിനി” എന്ന് കണ്ടപ്പോൾ ടീച്ചറിന് കൊടുക്കാൻ ആയി കുഞ്ഞാറ്റ നോക്കുമ്പോൾ ടീച്ചർ നിസ്ക്കരിക്കുക ആയിരുന്നു.. കുഞ്ഞാറ്റ എടുക്കുമ്പോയേക്കും അത് കട്ട് ആയി പോയി..
നിസ്ക്കാരം കഴിഞ്ഞ ഉടൻ ടീച്ചർ റിനീഷയെ തിരിച്ചു വിളിച്ചു… മ്മ്മ്.. ശരി ഉമ്മ കുഞ്ഞാറ്റെ കുഞ്ഞോളെ നമുക്കൊന്ന് ആസ്പത്രി വരെ പോവണം വേഗം റെഡി ആവ് .. തിരിച്ചൊന്നും ചോദിക്കാതെ അവർ തയ്യാറായി .. വയൽ കടന്ന് ഒരു ഓട്ടോ കയറി അവർ ഹോസ്പ്പിറ്റലിൽ എത്തി ,,
ഒരു പ്രേത്യക റൂമിൽ ടീച്ചറെയും കൂടെ വന്നവരെയും ഷബീർ കയറ്റി.. അവിടെ അൻവറിന്റെ ഉമ്മയും ഇത്തുവും റിനീഷയും ഒക്കെ ഉണ്ടായിരുന്നു … ഹൃദയ തുടിപ്പുകളും ശ്വാസനിശ്വാസങ്ങളും അല്ലാതെ മറ്റു സംസാരങ്ങൾ ഒന്നും ആ മുറിയിൽ ഉണ്ടായില്ല..,,
ആശങ്കാ ജനകമായ നിമിഷങ്ങൾ ആയിരുന്നു അത്…!! കുഞ്ഞോൾ ശ്രേദ്ധിച്ചു ആ മുറിയിൽ ഏസി തണുപ്പ് ഉണ്ടായിട്ടും മിക്കവരും വിയർക്കുന്നുണ്ടായിരുന്നു…, അപ്പോഴാണ് ആ മുറിക്കുളിൽ മറ്റൊരു വാതിൽ കൂടി ഉണ്ടെന്ന് അറിഞ്ഞത് ….,,
ആ വാതിൽ തുറന്ന് പത്തമ്പത് വയസ്സ് തോന്നിക്കുന്ന ഒരാൾ വന്നു. ഡോക്ക്റ്റർ എന്ന് വിളിച്ചു കൊണ്ട് ഒരു ഇത്ത എണീച്ചു.. ഞാൻ അൻവറിന്റെ പെങ്ങൾ ആണ് , മോനൂന് ?. ഇത് പോലുള്ള കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണ് ….