അയാളെ മുഖത്തു നോക്കി രണ്ട് പറയണം എന്നത് റിനിയുടെ വാശി ആയിരുന്നു.. അയാളുടെ നെഞ്ചിൽ ഇപ്പൊ കുത്തി ഇറക്കിയാലെ വേദനിക്കൂ ഇല്ലങ്കിൽ അയാൾക്ക് എന്ത് ദുരന്തം ഉണ്ടായാലും തിരിച്ചറിവ് വരില്ല എന്ന് പറഞ്ഞിട്ടാണ് റിനീഷ പോയത്..,, അന്നവൾഎന്തൊക്കെ പറഞ്ഞു എന്നറിയില്ല പക്ഷെ അതോടെ അയാൾ ഒരുപാട് മാറിപ്പോയി .. ഇപ്പൊ അയാളുടെ കൂടെ ഹെൽപ്പ് ഉണ്ടായത് കൊണ്ടാണ് അൻവറിനെ ഞങ്ങൾ ഉദ്ദേശിച്ച ഹോസ്പ്പിറ്റലിൽ കൊണ്ട് പോവാൻ സാധിച്ചത് ….
അപ്പൊ ഹോസ്പ്പിറ്റലിൽ ഇല്ലങ്കിൽ എന്റെ ഹംനമോള് എവിടെയാ ടീച്ചറെ , ഉമ്മ ചോദിച്ചു പറയാം ഉമ്മ അതിന് മുമ്പ് അൻവറിന്റെ ഹിപ്പ്നോട്ടിസം കഴിയ്യും വരെ നമ്മുക്ക് മനസുരുക്കി നാഥനോട് പ്രാർത്ഥിച്ചിരിക്കാം ….
എല്ലാരും അതിനായി ഇരുന്നു ഹൃദയം നുറുങ്ങി ആത്മാർത്ഥമായി സ്നേഹിക്കുന്ന മനസ്സുകൾ അൻവറിനായ് പ്രാർത്ഥിച്ചു തുടങ്ങി…,, ആ ഹോസ്പ്പിറ്റൽ വരാന്തയിൽ പ്രാർത്ഥനയോടെ അവരിരിക്കുമ്പോൾ.. സൈക്കാട്ട്സ്റ്റിന്റെ മുറിയിൽ അൻവർ ഹിപ്പോനോട്ടിസത്തിന് വിധേയൻ ആയി കിടന്നു..
ജഡ്ജി തയ്യാറാക്കിയ ചില ചോദ്യങ്ങൾ ഡോക്ടർ ചോദിച്ചു കൊണ്ടിരുന്നു.. വ്യക്തമായി അതിനെല്ലാം അൻവർ മറുപടി എന്ന പോലെ സംസാരിക്കുന്നുണ്ടായിരുന്നു. ഇനിയാണ് ശരിയായ വെല്ലു വിളി ഉയർത്തുന്ന ചോദ്യം അൻവറിനോട് ചോദിക്കാനും മനസ്സിലാക്കിക്കാനും ഉള്ളത് ,, അത് എത്ര മാത്രം വിജയിക്കുമെന്ന് അറിയില്ല ഇത്രയും വർഷം ഒരു കാര്യത്തിൽ മാത്രം മനസ്സർപ്പിച്ചു വിശ്വസിച്ച കാര്യമാണ് ചോദിക്കാനും അല്ലെന്നു തിരുത്താനും പോവുന്നത് ….,,
അതിനിടയിൽ അൻവർ ഉണരാനോ വൈലന്റ അവാനോ പാടില്ല ..!! അങ്ങനെ നടന്നാൽ ഒന്നെങ്കിൽ അൻവർ എന്നന്നേക്കുമായി ഒരു മുഴുഭ്രാന്തനായി മാറും.,, ഇല്ലങ്കിൽ ….വേണ്ട പോസ്റ്റീവ് തന്നെ ആയി തീരട്ടെ അങ്ങനെ ചിന്തിച്ചുവെങ്കിലും ഡോക്ടറുടെ നെറ്റിത്തടം വിയർക്കുന്നുണ്ടായിരുന്നു…..
അൻവറിന്റെ മനസ്സിലെ അവസാന ഓർമ്മ എന്താണെന്ന് ഡോക്ടർ ചോദിച്ചു… ആദ്യമൊന്നും പറയാൻ കൂട്ടക്കാതിരുന്ന അൻവറിനോട് ഡോക്ടർ അൻവർ അൻവറിന്റെ മനസ്സോട് തന്നെയാണ് സംസാരിക്കുന്നതെന്ന് വിശ്വസിപ്പിച്ചു…
മനസ്സെന്ന മായജാലകലവറ അൻവർ തുറന്നു അപ്പോഴും ഉണ്ടായിരുന്നു ഹംനയുടെ വേദന കൊണ്ടുള്ള ഞെരുക്കം , ഉമ്മയുടെ തേങ്ങലിൻ ശബ്ദ്ദം , രക്തത്തിന്റെ ഗന്ധം , അൻവറിന്റെ ഹൃദയമിടിപ്പ് കൂടുക ആയിരുന്നു….., ഹംനയ്ക്ക് വെള്ളം വേണമെന്ന് പറഞ്ഞു… .