പോവേണ്ട…. ടീച്ചർ . എവിടെയാ ഞങ്ങളുടെ ദീദി… ഞങ്ങൾക്ക് കാണണം ദീദിയെ എവിടെയാ പറയ് പ്ലീസ് ടീച്ചർ യാചിക്കുക ആയിരുന്നു കുഞ്ഞാറ്റ , അതൊക്കെ പറയാം വീണ്ടും ഫോൺ വിളി വന്ന ടീച്ചർ അതെടുത്തു സംസാരിച്ചു…..,,
ആരാ വിളിച്ചത് കുഞ്ഞാറ്റ ഫോണിൽ സംസാരിച്ചു വന്ന ടീച്ചറോട് ചോദിച്ചു ,, അൻവറിന്റെ ഇത്തു ആണ് വിളിച്ചത് , അൻവറിനെ ഹിപ്പ്നോട്ടിസത്തിന് കയറ്റിരിക്കുകയാണ് , ജഡ്ജും സാക്ഷ്യം വഹിക്കും അൻവറിന്റെ ശരിയായ മനസ്സ് അറിയുന്നതിന്….,,
ടീച്ചർ എത്ര നിയന്ത്രിച്ചിട്ടും കണ്ണിൽ നിന്നും വെള്ളം ഒഴുകി കൊണ്ടിരുന്നു…,, ഇനി എന്താ ടീച്ചറെ പേടിക്കാൻ ജഡ്ജി സത്യം തിരിച്ചറിയുമല്ലോ , ഹിപ്പ്നോട്ടിസത്തിൽ കൂടി … കുഞ്ഞോൾ സന്തോഷത്തോടെ പറഞ്ഞു..,,
ഇനിയാണ് മോളെ ശരിയായ വെല്ലു വിളി .. ടീച്ചർ ഭയത്തോടെയും അതിലുപരി സങ്കടത്തോടെയും പറഞ്ഞു… എന്താ മോളെ ?.. എന്താ പേടിക്കാൻ ഉള്ളത് ?.. ഉമ്മ ആധിയോടെ ചോദിച്ചു. ഉമ്മാ… ഡോക്ടര്‍ അൻവറിന്റെ മനസ്സ് ചോദിച്ചറിയും ,,
അൻവർ പോലും അറിയാതെ ആണ് ഈ ഹിപ്പ്നോട്ടിസം .. എല്ലാം പറഞ്ഞു തീരും മുമ്പ് ഡോക്ടര്‍ അൻവറിന്റെ ഉള്ളിൽ ഹംന ജീവിച്ചിരിപ്പുണ്ടെന്ന്…. ഇടറുന്ന തൊണ്ടയെ നിയന്ത്രിച്ചു കൊണ്ട് ടീച്ചർ തുടർന്നു…,, ആ സമയത്ത്‌അൻവർ അതൊന്നും ഉൾ കൊള്ളതെ വൈലന്റ ആയി ഹിപ്പ്നോട്ടീസത്തിൽ നിന്നും ഉണർന്നാൽ ..,
ഒരു ..പക്ഷെ… ആ ജീവൻ പോലും ,,,,, അത് കേട്ടതും നെഞ്ചിൽ വിരിച്ചു കൊണ്ടിരുന്ന ആശ്വാസതണൽ ഒരഗ്നിയായ് ആളി പടർന്നു ആ മൂന്ന് ശരീരത്തിലും .., ആ ഹിപ്പ്നോട്ടിസം വിജയിച്ചാൽ അൻവറിന്റെ നിരപരാധിത്വം ലോകം അറിയും…
അത് ഒരു വീഡിയോ ആക്കി പുറം ലോകത്തെ കാണിക്കും..,, ടീച്ചർ പറഞ്ഞു. ഇപ്പൊ ആരാ മോളെ ഹോസ്പ്പിറ്റലിൽ ഉള്ളത് ?. ഉമ്മ ചോദിച്ചു.. അൻവറിന്റെ ഉമ്മ ഇത്തു അളിയൻ ഷബീർ മനു റിനീഷ അവളുടെ ഭർത്താവ് .. ഇത്ര പേർ ഇപ്പൊ അവിടെ ഉണ്ട് കൂടെ ആ ജയിൽ സൂപ്രണ്ടും ,,, അയാളോ ?..
അയാൾ എന്തിനാ അവിടെ ഇനിയും അയാൾക്ക് മതിയായില്ലെ ?. കുഞ്ഞാറ്റ അരിശത്തോടെ ചോദിച്ചു…, അയാൾ ഇപ്പൊ ഒരു പാട് മാറി പോയി മോളെ മുരുടൻ സ്വഭാവം അടക്കം … അന്ന് അയാളുടെ മോൾ ഹംനയ്ക്ക് ഉണ്ടായ അതെ അനുഭവത്തിൽ കിടക്കുമ്പോ റിനിഷയും അവളുടെ ഭർത്താവും മനുവും ആ ഹോസ്പ്പിറ്റലിൽ പോയിരുന്നു,,,,