അൻവറിൽ നിന്നും നിരപരാധി എന്നുള്ള തെളിവ് കിട്ടണം എന്നായി ജഡ്ജി പക്ഷെ എങ്ങനെ…അൻവറിനോട് ഇത് പറയും . സത്യം അറിഞ്ഞാൽ അൻവർ എന്താവും എന്ന് പോലും അറിയില്ല ….,,
വീണ്ടും വർഷം ഒരുപാട് മാറ്റങ്ങളോടെ കൊഴിഞ്ഞു.. അങ്ങനെ ഇരിക്കുമ്പോഴാണ് അൻവറിന്റെ കൂടെ ജയിലിൽ ഉള്ള രാഹുൽ എന്നൊരാൾ പരോളിൽ ഇറങ്ങിയിട്ടുണ്ട് എന്ന് ഒരു പോലീസ് പറഞ്ഞിട്ട് അറിഞ്ഞത്….,,,
അയാളെ ഒത്തിരി അന്വേഷിച്ചു അവസാനം കണ്ടെത്തി ,, അപ്പോൾ അയാളുടെ പരോൾ തീരാൻ ഒരു ദിവസമേ ബാക്കി ഉണ്ടായിരുന്നുള്ളു….
മനു അവരോട് അൻവറിനെ കുറിച്ച് ചോദിച്ചു ,, രാഹുൽ എന്ന ആ മനുഷ്യന് അൻവർ ഒരു അനുജനെ പോലെ ആണെന്നും പാവമാണെന്നും പറഞ്ഞു കേട്ടപ്പോൾ,,,
മനു രാഹുലേട്ടനോട് സത്യങ്ങൾ പറഞ്ഞു.., കാരണം അൻവറിന്റെ മോചനം അത് മാത്രമായിരുന്നു മുന്നിൽ ഉള്ള ലക്ഷ്യം വിശ്വസ്തരായ ഓരോ കയ്യും കോർത്ത് പിടിക്കാൻ അതിനായി ഞങ്ങളെ പ്രേരിപ്പിച്ചു….,,,
പിന്നീട് സൈകാട്ടിസ്റ്റിന്റെ അടുത്ത് കൊണ്ട് പോയി….,, അവരുടെ നിർദ്ദേശം , അൻവറിന്റെ രാത്രി ഭക്ഷണത്തിൽ ഒരു പൊടി എന്നും ചേർക്കാൻ.. രാഹുലേട്ടൻ ആ ജോലി ഇരു ചെവി അറിയാതെ അത് പോലെ ചെയ്തു ….
അൻവറിന് ഉള്ള ആദ്യത്തെ ട്രീറ്റ്മെന്റ് …,, എന്നിട്ടോ ടീച്ചർ ?.. അൻവർക്കാക്ക് അത് കൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടായോ ?.. കുഞ്ഞാറ്റ പ്രതീക്ഷയോടെ ചോദിച്ചു… അറിയില്ല മോളെ .., ഇന്ന് ഡോക്ട്റുടെ നിർദ്ദേശപ്രകാരം ഷബീർ പോയി രാഹുലേട്ടനെ കണ്ട് ഡോക്ടര്‍ പറഞ്ഞതൊക്കെ അറിയിച്ചു.. രാഹുലേട്ടൻ അൻവറിനെ ഇന്ന് ഹംനയുടെ പേരും പറഞ്ഞു കൊണ്ട് പ്രകോപിപ്പിച്ചു ….,,
ഡോക്ടര്‍ പറഞ്ഞത് പോലെ മരുന്ന് പ്രവർത്തിച്ചു തുടങ്ങിയത് കൊണ്ട് അൻവർ വയലന്റ് ആയി ബോധം മറിഞ്ഞു വീണു.. അങ്ങനെ ഇപ്പൊ ഹോസ്പ്പിറ്റലിൽ ഉണ്ട് ഞാൻ ഇങ്ങോട്ട് വരുമ്പോഴാണ് റിനീഷ ഫോൺ വിളിച്ചു പറഞ്ഞത് ,,
ഇനി എന്താ മോളെ തീരുമാനം ആ മോനെ വീണ്ടും ജയിലിലേക്ക് പറഞ്ഞയ്യക്കണ്ട .. ഉമ്മ കണ്ണീരോടെ പറഞ്ഞു.. കുഞ്ഞോളും കുഞ്ഞാറ്റയും അതിനെ പിൻ താങ്ങി…,, അതെ ടീച്ചർ ഇനി അൻവർക്ക ജയിലിൽ