അങ്ങിനെ ഞാൻ വീണ്ടും പഠനത്തിലേക്കു ശ്രദ്ധ കൊടുത്തു..
കുറച്ചു കഴിഞ്ഞു വീണ്ടും വീണ്ടും എന്റെ ഫോൺ നിർത്താതെ ബെല്ലടിച്ചു കൊണ്ടിരുന്നു..
എടാ സൈനു അതാണെന്ന് ഒന്ന് നോക്ക് എന്ന് ഉമ്മ വിളിച്ചു പറഞ്ഞപ്പോൾ.. ഞാൻ ഫോൺ കയ്യിലെടുത്തു.. കൊണ്ട് നാശം ആരാണാവോ ഇന്നേരത്തു വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ഒന്ന് സ്വസ്ഥമായിട്ട് പഠിക്കാനും സമ്മതിക്കില്ല എന്ന് മനസ്സിൽ പ്രാകി കൊണ്ട് ഞാൻ ആ ഫോൺ കാൾ അറ്റൻഡ് ചെയ്തു…
ഹലോ എന്നുള്ള ആദ്യത്തെ ശബ്ദത്തിൽ തന്നെ എനിക്ക് എന്തോ പോലെ ആയി. അത്രയ്ക്ക് മനോഹരമായിരുന്നു ആ ഹലോ പറച്ചിൽ..
ഞാനാ തിരിച്ചും ഹലോ ആരാണ് എന്ന് ചോദിച്ചു..
സൈനു വല്ലേ.
അതെ സൈനുവാണ്.
നിങ്ങളാണ് എന്ന് തിരിച്ചു ചോദിച്ചു..
ഹോ നിനക്ക് നിന്റെ സമീറയെ മാത്രമേ അറിയൂ അല്ലെ എന്ന് പറഞ്ഞോണ്ട് അങ്ങേ തലക്കൽ നിന്നും ഒരു മറു ചോദ്യം..
സമീറ ആന്റിയുടെ കാര്യം അവിടെ നിൽക്കട്ടെ ആദ്യം നിങ്ങളാരാണെന്നു പറയു..
അതറിഞ്ഞാലല്ലേ അറിയുമോ ഇല്ലയോ എന്ന് പറയാൻ പറ്റു..
ഹാവു ഇങ്ങിനെ ചൂടാവല്ലേ സൈനു
ഞാൻ പറയാം.
നീ വളരെ നല്ല സോഫ്റ്റ് ആണന്നാണല്ലോ ഞാൻ മനസ്സിലാക്കിയത്.
ഞാൻ സോഫ്റ്റാണോ ഹർടാണോ എന്നൊക്കെ തരുമാനിക്കേണ്ടത് ഞാനല്ലല്ലോ എന്നെ പരിചയപെടുന്നവർ അല്ലെ അതെല്ലാം തീരുമാനിക്കേണ്ടത്..
ഹോ ആയിക്കോട്ടെ എടാ ഞാൻ റസിയയാട ഇപ്പോയെങ്കിലും മനസ്സിലായോ..
ആ ഇപ്പൊ മനസ്സിലായി..
ഇപ്പോയെങ്കിലും നിനക്ക്മനസിലായല്ലോ.
അല്ല എന്താണ് വിളിച്ചത് എന്തെങ്കിലും മറന്നു വെച്ചോ ആന്റിയുടെ വീട്ടിൽ അതെടുത്തു വരാനോ മറ്റോ ആണോ..
ഈ വിളി..
അതെന്താടാ നീ അങ്ങിനെ ചോദിച്ചേ.
അല്ല അങ്ങിനെയുള്ള എന്തെങ്കിലും ഒക്കെ കാര്യത്തിനാണല്ലോ നമ്മുടെ ആവിശ്യം.. എന്നിട്ട് സമീറ ആന്റി ഒന്നും പറഞ്ഞില്ലല്ലോ സാധാരണ സമീറ ആന്റിയാണ് വിളിച്ചു പറയാറ് എടാ സൈനു ഇതൊന്നു എന്റെ വീട്ടിൽ കൊണ്ട് പോയി കൊടുക്കണം ഇന്നലെ അവര് വന്നപ്പോ മറന്നു വെച്ചതാ എന്നൊക്കെ.. ഇന്നെന്താണാവോ നേരിട്ട്…