“നോക്കാതിരുന്നാൽ പ്രശ്നം തീർന്നില്ലേ .?”
അവളത് നിസ്സാരവൽക്കരിച്ച് ചെറിയ ചിരിയോടെ പറഞ്ഞു..
” നോക്കാതിരിക്കണമെങ്കിൽ കസേരയിലിരിക്ക്… …. “
അതു കേട്ടയുടൻ അഭിരാമി കസേര വലിച്ചിട്ട് അതിൽക്കയറി ഇരുന്നു …
“പ്രശ്നം തീർന്നില്ലേ… ….?”
“അല്ലെങ്കിലും എനിക്കെന്തു പ്രശ്നം..?”
അജയ് തീ കൂട്ടുന്നതിലേക്ക് ശ്രദ്ധ തിരിച്ചു..
അത്താഴത്തിന് അജയ് ചപ്പാത്തി പരത്തി..
അഭിരാമി അത് ചുട്ടെടുത്തു ..
ചിക്കൻ കറി ചൂടാക്കി കഴിച്ചിട്ട് ഇരുവരും കയറിക്കിടന്നു……
” വിനയനങ്കിൾ പാവമാ , അല്ലേ അമ്മാ..?”
അജയ് ചോദിച്ചു ..
കിടക്കയിലായിരുന്നു ഇരുവരും..
“പാവമാ ……… അതാ അതിന്റെ ജീവിതം അങ്ങനെയായിപ്പോയത്..”
“അമ്മയ്ക്കയാളെ ഇഷ്ടമായിരുന്നോ… ?”
അജയ് യുടെ പെട്ടെന്നുള്ള ചോദ്യത്തിൽ അവളൊന്നു പകച്ചു..
“അതെന്താ നീ അങ്ങനെ ചോദിച്ചത്……?”
അവൾ ഇടം കൈ ശിരസ്സിൽ താങ്ങി അവനെ നോക്കി.
“സാധാരണ അങ്ങനെയാണല്ലോ … ?”
അവനൊന്നു ചിരിച്ചു.
“എങ്ങനെ … ?”
“അന്യമതത്തിൽപ്പെട്ട ഒരാളുടെ കൂടെ കല്യാണം, മുറച്ചെറുക്കന്റെ വരവ്, അമ്മാവനെ വെല്ലുവിളി , രണ്ട് പാട്ട്, അവസാനം ഒരു ഫൈറ്റ്… ഒടുവിൽ അമ്മാവന്റെ മനസ്സു മാറുന്നു… കല്യാണം, ശുഭം……. “
” പോടാ… “
അഭിരാമി വായ പൊത്തി ചിരിച്ചു കൊണ്ട് കിടക്കയിലേക്ക് വീണു..
എല്ലാം മറന്ന് അമ്മ ചിരിക്കുന്നത് ഒരു നിമിഷം അജയ് നോക്കിക്കിടന്നു..
“അമ്മയ്ക്കു ഇഷ്ടമായിരുന്നു ,അയാളെ ,അല്ലേ…………?”
അൽപ്പ നിമിഷം കഴിഞ്ഞ് അവൻ ചോദിച്ചു..
“ഏയ് … “
ചിരിച്ചു ചുവന്ന മുഖത്തോടെ അവൾ പറഞ്ഞു..