അർത്ഥം അഭിരാമം 4 [കബനീനാഥ്]

Posted by

” ഫോട്ടോ ഞാനെടുത്താൽ മതിയോ അനിയാ..?”

അപരിചിതമായ ശബ്ദം കേട്ട് ഇരുവരും ഒരേ സമയം ഞെട്ടിത്തിരിഞ്ഞു..

മയക്കം ബാധിച്ച മിഴികളുമായി അലസമായ വേഷത്തിൽ ഒരു യുവാവ് തങ്ങൾക്കു മുൻപിൽ നിൽക്കുന്നത് ഇരുവരും കണ്ടു..

അജയ് അപകടം മണത്തു…

” താനാരാ..?”

അജയ് ചീറി……

അയാൾക്കു പിന്നിൽ ഒരകലം പാലിച്ച് മറ്റൊരാളും തങ്ങളെ ശ്രദ്ധിക്കുന്നത് അവൻ കണ്ടു…

മുൻപിൽ നിൽക്കുന്ന ആൾ ഒറ്റയ്ക്കല്ല എന്നവന് മനസ്സിലായി …

” വെറുതെ ഒച്ച വെച്ച് സീനാക്കണ്ട അനിയാ… “

അജയ് രക്ഷപ്പെടാൻ ഒരു പഴുതു നോക്കുന്നുണ്ടായിരുന്നു…

” രാജീവ് സർ പറഞ്ഞു വിട്ടതാ… ഒരു പോറൽ പോലും ഏൽപ്പിക്കാതെ കൊണ്ടു ചെല്ലാൻ..”

അഭിരാമി അതു കേട്ട് അജയ് യുടെ പിന്നിലേക്ക് ചാരി…

” ഒച്ച വെച്ചാലും നിങ്ങൾക്കു തന്നെയാ പ്രശ്നം … ഒരു മിസ്സിംഗ് കേസ് നിങ്ങളുടെ പേരിലുണ്ട്… പൊലീസു വന്നാലും നാട്ടുകാരിടഞ്ഞാലും ഞങ്ങൾക്ക് പറയാൻ കാരണമുണ്ട്… “

തല്ക്കാലം അവരെ അനുസരിക്കുകയല്ലാതെ വഴിയില്ലായെന്ന് അവനു മനസ്സിലായി …

” താഴെ വണ്ടിയുണ്ട്…… പോകാം… “

പറഞ്ഞയാൾ മുൻപേ നടന്നു……

അജയ് നിലത്തു വെച്ചിരുന്ന ബാഗ് എടുത്ത് പുറത്തു തൂക്കി …

അഭിരാമിയുടെ കൈത്തലം പിടിച്ച് താഴേക്കിറങ്ങുമ്പോൾ അവന്റെ മിഴികൾ ഇടം വലം പരതിക്കൊണ്ടിരുന്നു……

“അജൂ… “

പേടിയോടെ അവൾ പതിയെ വിളിച്ചു…

മിണ്ടരുത് എന്ന് അവൻ ആംഗ്യം കാണിച്ചു..

സൂര്യനസ്തമിച്ചു കഴിഞ്ഞതിനാൽ സഞ്ചാരികൾ എല്ലാവരും തിരികെ പോകുവാനുള്ള തിരക്കിലായിരുന്നു…

അജയ് ചുറ്റുപാടും മുന്നോട്ട് ഒന്നു നോക്കി.

തങ്ങൾ നിൽക്കുന്ന സ്ഥലവും റോഡും തമ്മിൽ ഇപ്പോൾ ഒരു അമ്പതു മീറ്ററിലധികം ദൂരമുണ്ട്. റോഡ് ഒരു വശത്തേക്ക് പോകുന്നത് വനത്തിലുള്ളിലൂടെയാണ് , അതിനു താഴേക്കും കാഴ്ചയിൽ വനം തന്നെയാണെന്നു തോന്നുന്നു…….

Leave a Reply

Your email address will not be published. Required fields are marked *