“അതേന്ന്… ഡിവോഴ്സിന്റെ വക്കിലെത്തിയ പേരന്റ്സ്, കണ്ണെടുത്താൽ കണ്ടു കൂടാത്ത മുത്തച്ഛൻ, പിന്നെ എന്തെങ്കിലു പഠിച്ച് ജോലി നേടണമെന്ന വാശി.. അതിനിടയ്ക്ക് എവിടാ സമയം…?”
അവന്റെ നെഞ്ചിൽക്കിടന്ന് അവൾ വായ പൊത്തി ചിരിച്ചു പോയി …
“നിന്റെയൊരു കാര്യം… “
അവൾ കൈ പിന്നിലേക്കിട്ട് അവന്റെ തലയിൽ ഒരു കിഴുക്കു കൊടുത്തു …
” എന്നിട്ട് ഇപ്പോൾ പ്രേമിക്കാൻ തോന്നുന്നുണ്ടോ……….?”
ചിരി ഒന്ന് അടങ്ങിയപ്പോൾ അവൾ ചോദിച്ചു…
“ഉണ്ടെങ്കിൽ…… ?”
” നൗ ആം ഫ്രീ… “
ഒരു നിമിഷം കഴിഞ്ഞാണ് അവളുടെ മറുപടി വന്നത്……
” റിയലി… ?”
അവൻ അവളുടെ ചെവിയിലേക്ക് മുഖമടുപ്പിച്ചു……
“ആടാ… “
അവളുടെ മറുപടി കേട്ടതും അജയ് പരിസരം ഒന്ന് പാളി നോക്കി അവളുടെ കഴുത്തിൽ ഒരുമ്മ കൊടുത്തു…
അവന്റെ ചുംബനമേറ്റതും അവൾ ഒന്ന് മുന്നോട്ടാഞ്ഞു…
“അജൂ… “
താക്കീതിന്റെ ധ്വനി അവളുടെ സ്വരത്തിൽ ഉണ്ടായിരുന്നു…
” ഞാൻ നിന്നോട് പ്രേമിക്കാനേ പറഞ്ഞിട്ടുള്ളൂ… അതും നമ്മൾ മാത്രം ഉള്ളപ്പോൾ… “
” ഓക്കെ അമ്മാ…… സോറി . “
അജയ് ക്ഷമാപണത്തോടെ അവളിലേക്ക് ചേർന്നു …
സൂര്യാസ്തമയം അടുത്തുകൊണ്ടിരുന്നു..
“സെൽവൻ വന്നു കാണും…”
അഭിരാമി പറഞ്ഞു……
” ആയിരം കൊടുത്തതല്ലേ, അയാളവിടെ നിൽക്കട്ടെ … “
അജയ് വീണ്ടും അവളുടെ വിരലുകളിൽ വിരൽ കോർത്ത് നിവർത്തിത്തുടങ്ങി……
ഇരുകൈകളും വിടർത്തി നിൽക്കുമ്പോൾ അസ്തമയ സൂര്യനെ നോക്കി അവൻ പറഞ്ഞു……
” ഫോണുണ്ടായിരുന്നെങ്കിൽ സൂര്യനെക്കൂടി ഫ്രയിമിലാക്കി ഒരു ഫോട്ടോ എടുക്കാമായിരുന്നു……. “