ഭ്രമരം വ്യൂ പോയന്റിലേക്കാണ് അവർ ചെന്നു കയറിയത്..
കുട്ടികളും യൗവനയുക്തരും സെൽഫികളും ഫോട്ടോസുമെടുക്കുന്നത് അവർ കണ്ടു……
“നല്ല സ്ഥലം അല്ലേടാ………”
അഭിരാമി അവനെ നോക്കി…
” മനോഹരമായ സ്ഥലം എന്നൊക്കെ പറയമ്മാ… “
അജയ് അവളെ തിരുത്തി …
” ഓ… എനിക്കത്രയ്ക്കുള്ള കലാബോധമൊക്കെയേ ഉള്ളൂ…… നിനക്കിപ്പോൾ എന്നെ ഒഴിവാക്കാനൊക്കെ തോന്നും..”
ചുറ്റിനും പല തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു ഉല്ലസിക്കുന്ന സഞ്ചാരികളായ തരുണികളെ നോക്കി അവൾ പറഞ്ഞു……
അജയ് അതു കണ്ടു …
” ഞാനെന്താ വായ്നോക്കാൻ വന്നതാണെന്നാണോ അമ്മ കരുതിയത്…..? “
അവൻ ദേഷ്യപ്പെട്ടു.
“നീ നോക്കുന്നത് ഞാൻ കണ്ടല്ലോ… “
“എന്നാൽ നോക്കി…… അങ്ങനെ തന്നെ കരുതിക്കോ… “
അജയ് അവളിൽ നിന്നും കുറച്ചു മാറി നിന്നു..
മുകളിലും താഴെയുമായി ചെറിയ മൊട്ടക്കുന്നുകളും ഗോവണിയടിച്ച ഏറുമാടങ്ങളും അവൻ കണ്ടു……
അപ്പുറം റിസർവ്വ് ഫോറസ്റ്റാകാമെന്ന് മരങ്ങളുടെ വലുപ്പം കണ്ടപ്പോൾ അവനൂഹിച്ചു……
പുല്ലു നിറഞ്ഞ ചെരിവിലൂടെ കുട്ടികൾ ഊർന്നിറങ്ങിക്കളിക്കുന്നത് കൗതുകത്തോടെ അവൻ നോക്കി നിന്നു…
” ഇവിടെത്തന്നെ നിന്നാൽ മതിയോ…?”
അഭിരാമി അവന്റെ പിന്നിൽ വന്നു ചേർന്നു നിന്നു…
” ഓടിയാലോ…….?”
അജയ് അസ്തമിക്കാത്ത ദേഷ്യത്തോടെ പറഞ്ഞു……
“എന്തൊരു മനുഷ്യനാപ്പാ ഇത്… ഒരു തമാശ പോലും പറയാൻ പറ്റാത്ത പോലെ .”
അഭിരാമി കെറുവിച്ച് അവന്റെ മുന്നിൽക്കയറി നിന്നു …
” ഇത് ഞാൻ കണ്ടതാ… കാണത്തത് നോക്കട്ടെ… മാറി നിൽക്ക്… “
അജയ് പറഞ്ഞത് മനസ്സിലായി വരാൻ അഭിരാമിക്കു സമയം വേണ്ടി വന്നു……