അർത്ഥം അഭിരാമം 4 [കബനീനാഥ്]

Posted by

പിന്നാലെ ബാഗുമെടുത്ത് അജയ് ഇറങ്ങി…

അവനിറങ്ങിയ ഡോറിലൂടെ തന്നെ ഇറങ്ങി അഭിരാമി അവനോടു ചേർന്നു നിന്നു…

“മലയാളം സൂപ്പർ സ്റ്റാർ നടിച്ച ഊരിത് … “

അയാൾ പറഞ്ഞത് അവന് മനസ്സിലായില്ല…

അത് സെൽവന് മനസ്സിലായി……

അയാൾ ഒരു വശം ചെരിഞ്ഞ് മോഹൻലാലിനെപ്പോലെ അനുകരിച്ചു ..

മോഹൻലാലിനെ സംബന്ധിച്ച എതോ കാര്യമാണ് സെൽവൻ പറഞ്ഞതെന്ന് അവന് മനസ്സിലായി…

” നീങ്ക ആദ്യം വന്താൽ ഇങ്കെ വെയ്റ്റ് പണ്ണുങ്കോ…… “

അയാൾ തിരികെ ഡോറിനടുത്തേക്ക് ചെന്നു… പിന്നെ അതുപോലെ തന്നെ തിരികെ വന്നു.

“അമ്മാ………. എല്ലാമേ സരിയായിടും…… ഇത് എൻ ദൈവം ആണ്ടവനുക്ക് കൂടി താൻ ഊര്… “

അജയ് പേഴ്സ് തുറന്ന് അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ അയാൾക്ക്‌ നേരെ നീട്ടി..

“വേണ്ട തമ്പീ…………”

അയാളത് വാങ്ങാൻ കൂട്ടാക്കിയില്ല……

അജയ് നിർബന്ധത്തോടെ പണം അയാളുടെ കീശയിൽ വെച്ചു കൊടുത്തു…

ചെറിയ ഒരു സന്തോഷം അയാളുടെ മുഖത്ത് പ്രകടമായി……

“സൗഖ്യമാ വരും അമ്മാ… “

അയാൾ അഭിരാമിക്കു നേരെ തൊഴുതു.

മുനിച്ചാമി സെൽവനോട് എല്ലാക്കാര്യങ്ങളും പറഞ്ഞുവെന്ന് ആ പെരുമാറ്റത്തിൽ നിന്ന് അജയ്ക്ക് മനസ്സിലായി …

” പാക്കലാം തമ്പി…… നാൻ തിരുമ്പി വരേൻ..”

നെറ്റിക്കു മുകളിൽ കൈത്തലം വിരിച്ചു പിടിച്ച് രജനി സ്റ്റൈൽ ഒരു സല്യൂട്ട് അടിച്ച് സെൽവൻ പോയി…

സഞ്ചാരികൾ കൂടുതലുള്ള സ്ഥലത്തേക്കാണ് അവർ നീങ്ങിയത്..

വട്ടവടയേക്കാൾ കൂടുതൽ തണുപ്പ് അവർക്ക് അവിടെ അനുഭവപ്പെട്ടു …

ബാഗിൽ സൂക്ഷിച്ചിരുന്ന കോട്ട് അജയ് അഭിരാമിക്ക് എടുത്തു കൊടുത്തു……

വഴിയരികിൽ കണ്ട ഒരു കച്ചവടക്കാരനിൽ നിന്നും രണ്ട് കമ്പിളി തൊപ്പി വാങ്ങി അവർ ധരിച്ചു……

Leave a Reply

Your email address will not be published. Required fields are marked *