അർത്ഥം അഭിരാമം 4 [കബനീനാഥ്]

Posted by

അവൾ പിണങ്ങി മുഖം തിരിച്ചു ..

” നീ പറഞ്ഞതു പോലെ അതും തള്ളിച്ച് നടക്കാതിരിക്കാനാ… “

” നല്ല ബുദ്ധി വന്നോ…… ?”

” നീ പറഞ്ഞിട്ടാ… “

“അല്ലാതെ സ്വയം തോന്നിയതല്ല…… അല്ലെങ്കിലും ഇല്ലാത്ത ബുദ്ധിയിൽ എങ്ങനെ വരാനാ…… “

” നിന്റെ കളിയാക്കൽ കുറച്ചു കൂടുന്നുണ്ട്…… “

അഭിരാമി അവന്റെ തുടയിൽ സെൽവൻ കാണാതെ ഒന്ന് പിച്ചി .

അജയ് കാൽ വലിച്ചപ്പോൾ അവൾ ചുണ്ടത്തു വിരൽ വെച്ച് ശബ്ദിക്കരുതെന്ന് ആംഗ്യം കാണിച്ചു……

കാണിച്ചു തരാം എന്ന ഭാവത്തോടെ അവൻ ശിരസ്സിളക്കി…

മൂന്നാർ പിന്നിട്ടിരുന്നു… ….

ഇടയ്ക്ക് വനമേഖലയുടെ ഇരുളിമയിലൂടെ കാർ പാഞ്ഞപ്പോൾ അഭിരാമി പേടിയോടെ പുറത്തേക്ക് നോക്കി……….

” കാട്ടിലേക്കാണോടാ നമ്മൾ പോകുന്നത്…? “

” കാട്ടിൽ താമസിക്കുന്നതാ സുഖം… ആരെയും പേടിക്കണ്ടല്ലോ… “

” കരിനാക്ക് വളച്ചൊന്നും പറയാതെ… “

അവൾ അവനെ ശാസിച്ചു …

ഇടയ്ക്ക് കെട്ടിടങ്ങളും വഴിക്കച്ചവടക്കാരെയും മിന്നൽ പോലെ അജയ് കണ്ടു …

കുറച്ചു ദൂരം കൂടി വണ്ടി മുന്നോട്ടോടി..

വിനോദ സഞ്ചാരികളുടെ ചെറുതും വലുതുമായ കൂട്ടങ്ങളെ കണ്ടുതുടങ്ങി …

ഇരു വശങ്ങളിലും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ സെൽവൻ വേഗം കുറച്ച് വണ്ടി ഓടിച്ചു……

“തമ്പീ……….”

സെൽവൻ വിളിച്ചു……

” പറ അണ്ണാ .”

“നീങ്ക ഇവിടെ വെയ്റ്റ് ചെയ്താൽ പോതും…… “

അജയ് തല കുലുക്കി …

വാഹനമൊതുക്കാൻ ഒരു സ്ഥലം കിട്ടിയപ്പോൾ സെൽവൻ കാർ നിർത്തി…

സെൽവൻ ഡോർ തുറന്ന് പുറത്തിറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *