“എന്താ ….? “
” നീ വാ………. “
അടുത്തുള്ള ഫാൻസി കടയിലേക്ക് അവൾ അവനേയും കൂട്ടി കയറി…
ഹീലില്ലാത്ത ഒരു ചെരുപ്പ് അവൾ തിരഞ്ഞെടുക്കുന്നതു കണ്ട് അജയ് ചിരിയോടെ നിന്നു…
പണം കൊടുത്ത് അവർ കടയിൽ നിന്നും ഇറങ്ങി..
” എന്തുപറ്റി………?”
കാറിലേക്ക് കയറുമ്പോൾ അവൻ ചോദിച്ചു…
“നിനക്ക് ഞാൻ ഹീലുള്ളത് ഇടുന്നത് ഇഷ്ടമല്ലല്ലോ… “
” അതുകൊണ്ടാണോ..?”
“അതു തന്നെ കാര്യം… “
അവൾ സീറ്റിലേക്കിരുന്നു…
വണ്ടി വീണ്ടും ഓടിത്തുടങ്ങി.. രജനിയുടെ പാട്ടുകളും കൂടെ ഓടിത്തുടങ്ങി…
സെൽവൻ താളത്തിൽ വണ്ടി ഓടിച്ചു തുടങ്ങി …
അജയ് ഹെഡ്റെസ്റ്റിലേക്ക് തല ചായ്ച്ചു..
നാലു ദിവസം മുൻപു വരെ ഇങ്ങനെയൊരു യാത്രയുടെ കാര്യം തന്റെ മനസ്സിന്റെ കോണിൽ പോലും ഉണ്ടായിരുന്നതല്ലെന്ന് അവനോർത്തു……
അഭിരാമി പതിയെ അവന്റെ നെഞ്ചിലേക്ക് ചാരി..
“എന്താ ഒരു ആലോചന…… …? “
“നമ്മൾ പ്രതീക്ഷിക്കാത്തതല്ലേ അമ്മാ സംഭവിക്കുന്നത്…… ?”
അവളതിനു മറുപടി പറഞ്ഞില്ല…
കാർ നല്ല വേഗത്തിലായിരുന്നു…
“അമ്മയ്ക്ക് പേടിയുണ്ടോ… ?”
അജയ് കൈ എടുത്ത് അവളുടെ മുടിയിഴകൾ മാടിയൊതുക്കി……
” നീ അടുത്തുള്ളപ്പോൾ എനിക്കങ്ങനെ ഒരു ഫീലേ ഇല്ല………. “
അവൾ പുഞ്ചിരിച്ചു.
” പിന്നെ… ….?”
” ഒരു ധൈര്യമൊക്കെ ഉണ്ടെടാ… “
” സത്യം പറ… ഓടി രക്ഷപ്പെടാനുള്ള എളുപ്പത്തിനല്ലേ അമ്മ ചെരിപ്പു മാറ്റി വാങ്ങിയത്…… ?”
ചിരിച്ചു കൊണ്ട് അവൻ ചോദിച്ചു……
” പോടാ..”