അർത്ഥം അഭിരാമം 4 [കബനീനാഥ്]

Posted by

അഭിരാമി അവന്റെ വലത്തേ കയ്യിൽ ഒന്നു മുറുകെ പിടിച്ചു…

അവൻ എന്താ എന്ന അർത്ഥത്തിൽ തിരിഞ്ഞു നോക്കി…

ഒന്നുമില്ല എന്നവൾ കണ്ണടച്ചു കാണിച്ചു…

” സോങ് പോടട്ടെ തമ്പീ… “

പിന്തിരിയാതെ തന്നെ സെൽവൻ ചോദിച്ചു……

“ആമ……..”

അവൻ പറഞ്ഞു……

അവന്റെ തമിഴ് കേട്ട് അഭിരാമി നോക്കി ചിരിച്ചു…

രജനിയുടെ ബാഷ സിനിമയിലെ ഒരു പാട്ടിന്റെ രണ്ടു വരി പാടി പാട്ടുതീർന്നു……

അടുത്ത പാട്ടു തുടങ്ങി…

” റാ.. റാ. റാ റാമയ്യാ……………”

സൺ ടി.വിയിൽ പണ്ടെങ്ങോ ഈ പാട്ട് കേട്ടിട്ടുള്ളത് അജയ് ഓർത്തു…

സ്റ്റിയറിംഗ് വീലിൽ താളമടിച്ചാണ് സെൽവൻ ഡ്രൈവ് ചെയ്യുന്നത് …

എതിരെ വരുന്ന വാഹനങ്ങളെ വെട്ടിയൊഴിഞ്ഞ് ഓവർടേക്ക് ചെയ്തയാൾ കയറുന്നതു കണ്ട് ചില സമയങ്ങളിൽ അഭിരാമി കണ്ണുകൾ ഇറുക്കിയടച്ചു..

” അയാളോട് പതിയെ പോകാൻ പറയെടാ… “

“അണ്ണാ……. “

അജയ് വിളിച്ചു..

“ന്നാ തമ്പീ… തലൈവരുടെ ജയിലർ പാത്താച്ചാ… ?”

“ഇല്ല..”

“പാക്കവേണ്ടിയേ പടം… “

അയാൾ വിരലുയർത്തി സൂപ്പർ എന്നയർത്ഥത്തിൽ കാണിച്ചു.

അയാളെന്തെങ്കിലും കാണിക്കട്ടെ എന്നു കരുതി അവൻ പിന്നെ മിണ്ടിയില്ല…

മാട്ടുപ്പെട്ടിയെത്തിയപ്പോൾ അയാൾ അവരെ ചായ കുടിക്കാൻ ക്ഷണിച്ചു……

അജയ് യും അഭിരാമിയും അയാളോടൊപ്പം ഇറങ്ങി ചായ കുടിച്ചു …

ചായയുടെ പൈസ കൊടുത്തത് അജയ് ആണ്… അയാൾ വേണ്ടാന്ന് പറഞ്ഞെങ്കിലും അവൻ സമ്മതിച്ചില്ല.

തിരികെ വണ്ടിയിൽ കയറാൻ നേരം അഭിരാമി അവനോടു പറഞ്ഞു …

“എനിക്കൊരു സാധനം വാങ്ങണം… “

Leave a Reply

Your email address will not be published. Required fields are marked *