” പോടാ…” അവളും ചിരിച്ചു…
മഞ്ഞു വീണു തുടങ്ങിയിരുന്നു…
അജയ് ടി.വി.എസ് സ്റ്റാർട്ട് ചെയ്ത് കഴിഞ്ഞപ്പോൾ അവൾ വശം ചേർന്ന് കയറിയിരുന്നു ..
“നീയതൊക്കെ ശ്രദ്ധിക്കാറുണ്ടല്ലേ… ?”
കുസൃതി നിറഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു……
“എന്ത്… ?”
പിൻതിരിയാതെ തന്നെ അവൻ ചോദിച്ചു.
“നീ നേരത്തെ പറഞ്ഞത്… ?”
“അതിനു പേരില്ലേ…?”
” ബട്ടക്സ്… ” അവളല്പം സങ്കോചത്തോടെ പറഞ്ഞു……
“അതിനു പ്രത്യേകിച്ച് ശ്രദ്ധിച്ചു നോക്കേണ്ട കാര്യമില്ലല്ലോ.. അങ്ങനത്തെ ചെരിപ്പ് ഉപയോഗിക്കാതിരുന്നാൽ എന്താ കുഴപ്പം… ?”
അവന്റെ വാക്കുകളിൽ അല്പം ദേഷ്യം കലർന്നോ എന്ന് അഭിരാമി സംശയിച്ചു.
വണ്ടി മെയിൻ റോഡിലേക്ക് കയറി.
ഒരൊറ്റ മനുഷ്യജീവി പോലും റോഡിൽ ഇല്ലായിരുന്നു..
” പാതിരാത്രി ആയെന്നാ തോന്നുന്നത്… “
അജയ് പിറുപിറുത്തു…
” ചെന്നിട്ടു മല മറിക്കാനൊന്നുമില്ലല്ലോ……”
അവന്റെ വാചകം കടമെടുത്ത് അവൾ പറഞ്ഞു.
അജയ് ടി.വി.എസ്. നിർത്തി.. റോഡിൽ കാൽ കുത്തിക്കൊണ്ട് തങ്ങൾ വന്ന ദിശയിലേക്ക് അവൻ വണ്ടി തിരിച്ചു..
“എന്താ..?”
അമ്പരന്ന് അവൾ ചോദിച്ചു……
” കുറച്ചു നേരം കൂടി അവിടെ പോയിയിരുന്നിട്ട് വരാം..”
അവൻ പറഞ്ഞത് അവൾക്ക് അപ്പോഴാണ് കത്തിയത്……
“പോടാ… പാതിരാത്രിക്കാ തമാശ..”
അവളവന്റെ പുറത്ത് ഒരടി വെച്ചു കൊടുത്തു……
ചെറിയ ചിരിയോടെ അജയ് വീണ്ടും വണ്ടി തിരിച്ചു..
ഫാം ഹൗസിലെത്തി വണ്ടിയിൽ നിന്നും അഭിരാമി ഇറങ്ങിയത് കിലുകിലെ വിറച്ചു കൊണ്ടായിരുന്നു……
അജയ് പാന്റിന്റെ പോക്കറ്റിൽ നിന്നും ചാവിയെടുത്ത് വാതിൽ തുറന്നതേ അഭിരാമി ചാടി അകത്തു കയറി..