” ഉം… “
ഒന്നിരുത്തി മൂളിയിട്ട് എസ്.ഐ എഴുന്നേറ്റു
“ഞങ്ങൾ അന്വേഷിക്കുന്നുണ്ട്…… “
വിനയചന്ദ്രൻ എഴുന്നേൽക്കാനായി ഭാവിച്ചെങ്കിലും സുനിൽ അയാളെ തടഞ്ഞു……
” വേണ്ട…… ഞങ്ങളിറങ്ങുന്നു …”
വാതിൽ കടന്ന് പൊലീസുകാർ ഇറങ്ങി..
വാഹനം സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടതിനു ശേഷം അയാൾ കുപ്പിയിൽ അവശേഷിച്ചിരുന്ന മദ്യം ഗ്ലാസ്സിലേക്കൊഴിച്ചു…
വെള്ളം ചേർത്ത് ഒറ്റ വലി വലിച്ച ശേഷം ചൂരൽക്കസേരയിലേക്കു ചാരി മിഴികളടച്ചു……
പൊലീസിന്റെ സൈബർ വിംഗ് പണി തുടങ്ങിയെന്ന് അയാൾക്ക് മനസ്സിലായി …
വളരെ കുറച്ചു സമയം മാത്രമേ തന്റെ മുന്നിലുള്ളൂ… ….
മുറിവേറ്റ തന്റെ കാലിലേക്ക് വിനയചന്ദ്രൻ തുറിച്ചു നോക്കിയിരുന്നു…
**** ***** ***** ******
ഒരു തമിഴ്നാട് രജിസ്ട്രേഷൻ റെയ്നോൾട്ട് ക്വിഡ് ഫാം ഹൗസിന്റെ മുറ്റത്തേക്ക് വന്നു നിന്നു…
രാവിലത്തെ ഭക്ഷണ ശേഷം സിറ്റൗട്ടിലിരിക്കുകയായിരുന്നു അജയ് യും അഭിരാമിയും …
കാർ വരുന്നതു കണ്ട് അഭിരാമി പിടഞ്ഞെഴുന്നേറ്റു…
കോ- ഡ്രൈവർ സീറ്റിന്റെ ഡോർ തുറന്ന് വെളുക്കെ ചിരിച്ചു കൊണ്ട് മുനിച്ചാമി പുറത്തിറങ്ങി…
“മുനിച്ചാമി… ….”
അഭിരാമി ഭയം മാറി പിറുപിറുത്തു…
പോയ വഴിക്ക് മുനിച്ചാമിക്ക് ലോട്ടറി അടിച്ചോ എന്ന സംശയത്തിൽ അജയ് ഇരുന്നു……
“സൗഖ്യമാ തമ്പീ…..”
ഒരു കോട്ടൺ ക്യാരി ബാഗും തൂക്കി അയാൾ അവർക്കടുത്തേക്ക് വന്നു……
” നമ്മ ഊരിലെ സ്വീറ്റ്സ് താൻ… “
അയാൾ ബാഗ് അവനു നേരെ നീട്ടി …
അജയ് കൈ നീട്ടി അത് വാങ്ങി …