അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയി….
പെട്ടന്ന് അവന്റെ അരയിൽ വെച്ചിരുന്ന ഫോൺ ബെല്ലടിക്കാൻ തുടങ്ങി…അവൻ മുണ്ടിനിടയിൽ നിന്നും ഫോണെടുത്തു നോക്കി
നന്ദു….
“ഹലോ…”
ഫോൺ എടുത്തുകൊണ്ടവൻ പറഞ്ഞു…
“കിട്ടിയോ സാധനം…?
മറുപ്പുറത്തുനിന്ന് ആടികുഴഞ്ഞ ശബ്ദത്തിൽ നന്ദു ചോദിച്ചു
”ഇല്ലെടാ..ഞാനീ മതിലിനു പിറകിൽ നിൽകുവാ…ചാടാൻ പറ്റുന്നില്ല…“
ജോ തന്റെ ഇപ്പോഴത്തെ അവസ്ഥ അവനോട് പറഞ്ഞു
”നീയെന്തിനാ മതിലു ചാടണെ…ഗേറ്റ് ഇല്ലേ അവിടെ..?
“എടാ കാലമാടാ ഗേറ്റ് ഒക്കെ ഒണ്ട്…നീ ആദ്യം സമയം നോക്ക്…പതിനൊന്നു മണി കഴിഞ്ഞു…ഇപ്പോളാണോടാ ഒരാളുടെ വീട്ടിൽ ചെന്നു കുപ്പി ചോദിക്കുന്നത്…”
“പിന്നെ നീ എന്ത് മൈരാ മതില് ചാടി ചെന്നു ചോദിക്കാൻ പോണത്..?
അപ്പുറത്തു നിന്ന് നന്ദു ചൂടായി…
”അത് നേരാണല്ലോ..!
ഫോണിലേക്ക് നോക്കി ജോ പറഞ്ഞു..തിരിച്ചെന്തോ പറയാൻ വന്ന നന്ദുവിന്റെ കാൾ കട്ട് ചെയ്തുകൊണ്ടവൻ ഗേറ്റുള്ള വശം തേടി നടന്നു
“ഗേറ്റ് ഉള്ളപ്പോ ഞാൻ എന്തിനാ മതില് ചാടണെ…good question…don’t worry jo…നേരെ ചെല്ലുന്നു കുപ്പി വാങ്ങുന്നു തിരിച്ചു പോകുന്നു…”
വെക്തമായ പ്ലാനിങ്ങുമായി ജോ ഗേറ്റ് ലക്ഷ്യമാക്കി നടന്നു
——————–തുടരും——————-
അടുത്ത ഭാഗം പെട്ടന്നു തന്നെ തരാൻ ശ്രമിക്കാം…ഇതുവരെ എഴുതിയതിനെക്കുറിച്ചു അഭിപ്രായം ഇടണം…because നിങ്ങളുടെ അഭിപ്രായം നോക്കിയിട്ട് വേണം എന്തെങ്കിലും തിരുത്തലോ കൂട്ടിച്ചേർക്കലുകളോ അവശ്യമാണോ എന്നറിയാൻ..so നല്ലതാണേലും മോശമാണേലും കമന്റ് ഇടാൻ മറക്കരുത്.