അടഞ കണ്ണുകളോടെ അവളാ ചുംബനം ഏറ്റു വാങ്ങി…
അവളിൽ നിന്നു വിട്ടു മാറിയ ദേവ് കണ്ടു അടച്ചു പിടിച്ച അവളുടെ കണ്ണുകളിലൂടെ ഒലിച്ചിറങ്ങുന്ന നീർതുള്ളികൾ….കണ്ണാടി ഭിത്തിയിലൂടെ അടിച്ചിറങ്ങിയ സൂര്യപ്രകാശത്തിൽ അവളുടെ മുഖം തിളങ്ങുന്നതായി അവനു തോന്നി
കണ്ണ് തുറന്നു അമാൻഡ കാണുന്നത് തന്നെ തന്നെ നോക്കി ഇരിക്കുന്ന ദേവിനെയാണ്….അവന്റെ നീലകണ്ണുകളിലെ ഭാവം എന്താണെന്നു അവൾക്ക് തിരിച്ചറിയാൻ സാധിച്ചില്ല…പക്ഷെ ഒന്ന് മാത്രം അവൾക്ക് മനസിലായി…അതിന്റെ ബാക്കി എന്നവണ്ണം അവളവനെ ഇറുക്കെ കെട്ടിപിടിച്ചു…അവനും അവളെ സ്നേഹത്തോടെ കെട്ടിപിടിച്ചു…
അവന്റെ നെഞ്ചിൽ തലവച്ചിരിക്കുമ്പോ അത്രയും കാലം തോന്നാതിരുന്നൊരു സംരക്ഷണവും സമാധാനവും അവൾക്ക് തോന്നി…പതിയെയിടിക്കുന്ന അവന്റെ ഹൃദയതാളം സ്രവിച്ചു കൊണ്ടുവൾ ചോദിച്ചു
“എനിക്ക് ഇനിയും കേൾക്കാൻ പറ്റുമോ ദേവ് നിന്റെയീ ഹൃദയമിടിപ്പ്…”
അവളതു പറയുമ്പോൾ അറിയാതെ തന്നെ നിറയുന്നുണ്ടായിരുന്നു അവളുടെ കണ്ണുകൾ…അവളുടെ നിറഞ്ഞ കണ്ണുകളുടെ നനവറിഞ്ഞ ദേവ് അവളെ അല്പം കൂടെ മുറുക്കെ കെട്ടിപിടിച്ചുകൊണ്ട് അവളുടെ നെറുകംതലയിൽ ഒരുമ്മ വെച്ചു
“ഞാനുണ്ടാകും..എന്നും നിന്റെ കൂടെ..”
പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു…താനാഗ്രഹിച്ച മറുപടി കിട്ടിയ സന്തോഷത്തിൽ അവളവനെ കെട്ടിപിടിച്ചു നിന്നു..പക്ഷെ അതെ നിമിഷം തന്നെ അവളുടെ മുൻപിലേക്ക് അവൾ ആരാണെന്നും തന്റെ ഭൂതകാലം എന്താണെന്നുമുള്ള ചിന്തകൾ വന്നു…താൻ കാരണം ദേവിന്റെ ജീവനൊരു അപകടവും സംഭവിക്കാൻ പാടില്ലെന്നോർമ്മ വന്നവൾ അവനെ കെട്ടിപിടിച്ചിരുന്ന കൈകൾ അഴിക്കാൻ തുടങ്ങി
പെട്ടെന്നുള്ള അവളുടെ മാറ്റം എന്തുകൊണ്ട് ആണെന്ന് മനസിലാക്കിയ ദേവ് അഴിഞ്ഞു തുടങ്ങിയ കൈകൾ തന്നിലേക്ക് ചേർത്തു പിടിച്ചുകൊണ്ടു അവളുടെ ചെവിയിൽ പറഞ്ഞു
“എനിക്കറിയാം നീയാരാണെന്ന്…ഇപ്പോ നിന്റെ മനസ്സിൽ എന്താണെന്നും എനിക്കറിയാം….നീ കാരണം എനിക്കൊന്നും സംഭവിക്കില്ല…നിനക്കൊന്നും സംഭവിക്കാനും ഞാനനുവദിക്കില്ല..അതിപ്പോ FBI വന്നാലും ഇന്റർപോളു വന്നാലും ശെരി..”
അവന്റെ വാക്കുകൾ അവളുടെയുള്ളിലെ ദേവിനോടുള്ള പ്രണയത്തിനു പുതുജീവൻ നൽകി…അവന്റെ വാക്കുകൾക്ക് അവൾ അത്രമേൽ വിശ്വാസമർപ്പിച്ചു
“പക്ഷെ നീ വിചാരിക്കുന്നപോലല്ല കാര്യങ്ങൾ…എന്നെത്തേടി വലിയൊരു ടീം തന്നെ പിറകെയുണ്ട്..”
അവനോട് ചേർന്നു നിന്നുകൊണ്ടവൾ പറഞ്ഞു…അവളുടെ മനസ്സിലൂടെ പല പല ക്രൂരമായ മുഖങ്ങൾ കടന്നു പോയി…ആരെയും ഭയക്കാത്ത അമാൻഡ അന്നാദ്യമായി അവരെ ഭയത്തിന്റെ നിഴലോടെ കണ്ടു..കാരണം നഷ്ടമാകാൻ അവൾക്കൊരു പ്രണയം ഉണ്ടായിരുന്നപ്പോൾ