ദേവ് നീ എന്തൊക്കെയാ ആലോചിച്ചു കൂട്ടുന്നെ..അവളെ തന്നെ നോക്കിക്കൊണ്ടിരുന്ന ദേവ് അവനോടു തന്നെ പറഞ്ഞു..പെട്ടന്ന് സ്വബോധം വന്നയവൻ അവളിൽ നിന്നും മുഖം തിരിച്ചു കളഞ്ഞു…അത് മനസിലാക്കിയ അമാൻഡ ഒരു ചിരിയോടെ പുറത്തേക്ക് നോക്കി നിൽക്കുന്ന ദേവിന് നേരെ കൈ നീട്ടി…
“ഹായ്..ഞാൻ അമാൻഡ..”
നിറഞ്ഞൊരു ചിരിയോടെഅവൾ പറഞ്ഞു
പക്ഷെ ദേവ് അവളെ ഒരു സംശയത്തോടെ നോക്കുക മാത്രമേ ചെയ്തുള്ളു
“എടൊ താൻ റോഡരികിൽ ബോധമില്ലാതെ കിടന്നപ്പോൾ കൂട്ടികൊണ്ട് വന്നത..ബോഡി വളരെ വീക്ക് ആയിരുന്നു അതാ ഞാൻ ഇങ്ങോട്ട് കൊണ്ടു വന്നേ..”
അവളതു പറഞ്ഞതും ദേവ് അവൾ തനിക്ക് നേരെ നീട്ടിപിടിച്ച കൈയിൽ പിടിച്ചു
“ഞാൻ ദേവ്…”
“ഹോ…അതാണല്ലേ ഇയാളുടെ ഫാൻസ് വിളിക്കുന്ന D യുടെ ഫുൾഫോം…”
ചിരിയോടെ അവന്റെ കൈ കുലുക്കികൊണ്ടവൾ പറഞ്ഞു…D എന്ന പേർ കേട്ടതും ദേവ് അവളെ സംശയത്തോടെ നോക്കി
“ഹേയ് ഹേയ്…don’t be scared…ഞാനും brutal rat സ്‌ലെ ഒരു fighter ആണ്…but active ഒന്നുമല്ല…വല്ലപ്പോഴും ബാംഗ്ലൂരിൽവന്നാൽ ഞാൻ അവിടെ വരും..എന്റെ ബോഡി വെറുതെ ഇരിക്കില്ല..That’s Why..”
അവൾ വളരെ ഫ്രഡ്ലിആയിപറഞ്ഞു..അതോടെ ദേവിന്റെ കടുംപിടുത്തവും ഒന്ന് കുറഞ്ഞു
“അഹ് ചോദിക്കാൻ മറന്നു pain എങ്ങനെ ഉണ്ട്…?
അവളുടെ ചോദ്യം കേട്ടപ്പോളാണവൻ ചതവ്പറ്റിയ ഭാഗങ്ങൾ ശ്രദ്ധിച്ചത്…പക്ഷെ കൈയിലും നെഞ്ചിലുമായി ചതഞ്ഞിരുന്നിടത് എല്ലാം ഒരു പ്രത്യേക തരം ബാൻഡ് എയ്ഡ് വച്ചു കവർ ചെയ്തിരുന്നു…അവയൊന്നും ദേവ് ഒരു ഹോസ്പിറ്റലിലുംകാണാത്തവയായിരുന്നു
”actually ഇതൊന്നും ഇന്ത്യയിൽ available അല്ല…പക്ഷെ പെട്ടന്ന് തന്റെ ഉള്ളിലെ ബ്ലീഡിങ് stop ചെയ്യണമെങ്കിൽ ഇത് ആവശ്യമായിരുന്നു..“
അവൾ പറഞ്ഞു…അവനാ കവർ ചെയ്ത ഭാഗങ്ങളിലൂടെ വിരലോടിച്ചു
”ഇവിടെ കിട്ടാത്തത് എങ്ങനെ നിനക്ക് കിട്ടി..?
ദേവ് അവന്റെ സംശയം മറച്ചു വെച്ചില്ല…പക്ഷെ പകരമായി ഒരു ചിരി നൽകികൊണ്ട് അമാൻഡ റൂമിൽ നിന്നിറങ്ങി നടന്നു
പിറകെ ദേവും ഇറങ്ങി…അവൾ നേരെ പോയത്കിച്ചണിലേക്ക് ആയിരുന്നു