💫Evil on earth✨ 2 [Jomon]

Posted by

 

അസാമാന്യമായ രീതിയിൽ fight ചെയ്ത ദേവ് ഇടി കൊണ്ടു വീണത് അവൾക്ക് ഓർക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു….പക്ഷേ ആളുകളെ തള്ളി മാറ്റി മുൻപിലെത്തിയ അമാൻഡ കണ്ടത് വായിൽ നിന്ന് ഇറ്റിറ്റ് വീഴുന്ന ചോരത്തുള്ളികൾ കണ്ട് ഭ്രാന്തമായി ചിരിക്കുന്ന ദേവിനെയാണ്…പതിയെ പതിയെ ആ ചിരി അവളുടെ ചുണ്ടുകളിലും സ്ഥാനം പിടിച്ചു

 

ചുറ്റിനും കൂടി നിന്നവരുടെ കൂടെ അവളും കൂടി അവന്റെ ഉയർത്തെഴുന്നേൽപ്പ് ആഘോഷിച്ചു….ജീവിതത്തിൽ ആദ്യമായാണവൾ മറ്റൊരാൾക്ക്‌ വേണ്ടി കയ്യടിക്കുന്നതും കൂവി വിളിക്കുന്നതും

 

“wake up D…show me who you are..!

 

പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞുകൊണ്ടിരുന്നു…മത്സരത്തിന്റെ അവസാന നിമിഷത്തിൽ എതിരാളിയുടെ മുഖം അടിച്ചു തകർക്കുന്ന ദേവിനെയവൾ ആരാധനയോടെ നോക്കി കണ്ടു…

 

പരുപാടി കഴിഞ്ഞു ആളുകൾക്കിടയിൽ മറഞ്ഞ ദേവിനെയവൾ ഒരുപാട് തിരഞ്ഞു..ഒടുക്കം ഓഫീസ് മുറിയിൽ നിന്നും ഇറങ്ങി പോകുന്നയവനെ അവൾ കണ്ടെത്തി

 

ഒരു സ്ട്രീറ്റ് fighter ആയ അവൾക്ക് ഊഹിക്കാമായിരുന്നു  അവന്റെ അവസ്ഥയപ്പോൾ എന്തായിരിക്കുമെന്ന്. .അതുകൊണ്ട് തന്നെ അവളവനെ  അല്പം അകലമിട്ട് പിന്തുടർന്നുകൊണ്ടിരിന്നു

 

അവളുടെ ഊഹം തെറ്റിയില്ല…അകലെ മാറി പാർക്ക് ചെയ്ത ഒരു ബ്ലാക്ക് എഡിഷൻ porsche 911 GT ക്കു മുൻപിൽ ദേവ് ബോധം കെട്ടു വീണു

 

അവൻ വീഴുന്നത് കണ്ടതെ അവളവനടുത്തേക്ക്  ഓടിയെത്തി….ബ്ലാക്ക് സ്പോർട്സ് ബ്രായും അതിന് മുകളിലായി അതെ കളർ ഓപ്പൺ ജാക്കറ്റും ഒരു ട്രാക്ക് പാന്റ്റുമണിഞ്ഞു  ആളുകൾക്കിടയിലൂടെ ഓടുന്ന മറുനാടൻ സുന്ദരിയെ കടകൾ തുറക്കാൻ വന്ന ആളുകൾ ആർത്തിയോടെ നോക്കി..എല്ലാവരുടെയും നോട്ടം തന്നിലാണെന്ന ചിന്ത അവൾക്കു വന്നിരുന്നെങ്കിലും അവളത് കാര്യമാക്കാതെ ദേവിനടുത്തെത്തി

 

“ഹെലോ…”

 

വീണുകിടക്കുന്ന അവന്റെ കവിളിൽ തട്ടി വിളിച്ചുകൊണ്ടവൾ വിളിച്ചു..അനക്കമൊന്നുമില്ല….

 

അവൾ ചുറ്റിനും നോക്കി…ആ ഭാഗത്തു മാറ്റാളുകൾ ഒന്നുമില്ല…പിന്നെയവൾ  അവന്റെ പാന്റിന്റെ പോക്കറ്റിൽ പരിശോധിച്ചു…കുറച്ചു നോട്ടു കെട്ടുകൾ കിട്ടി..അവളത് അതുപോലെ തന്നെ തിരിച്ചു വച്ചു അടുത്ത പോക്കറ്റിൽ നോക്കി..അതിൽ നിന്നൊരു കാറിന്റെ കീ കിട്ടി

 

“porsche…”

 

കറുത്ത നിറത്തിലെയാ കീയിൽ പതിച്ച ലോഗോ നോക്കിയവൾ പറഞ്ഞു..പിന്നെ മുൻപിൽ കിടക്കുന്ന കാറിലേക്കും നോക്കി

Leave a Reply

Your email address will not be published. Required fields are marked *