പിന്നീട് നടന്ന പോരാട്ടത്തിൽ കാണികൾ ആരുടെ ഭാഗത്തു നിൽക്കണമെന്ന സംശയത്തിൽ ആർപ്പുവിളിക്കാൻ പോലും മറന്നു നിന്നു….ഒടുക്കം അതൊരു ഭയമെന്ന വികാരമായി മാറി….റിങ്ങിൽ മലന്നു കിടക്കുന്ന എതിരാളിയുടെ മുഖത്തു ശക്തിയായി മുഷ്ടി ചുരുട്ടി പ്രഹരിക്കുന്ന ദേവിനെയവർ പേടിയോടെ നോക്കികണ്ടു
ഭ്രാന്തമായൊരു ആവേശത്തോടെ ദേവ് അവന്റെ മുഖത്തു ഇടിച്ചുകൊണ്ടിരുന്നു…വീണു കിടക്കുന്ന അയാളുടെ മൂക്കിന്റെ പാലം തകർന്നു നുറുങ്ങുന്നത് ദേവ് അറിഞ്ഞു…എന്നിട്ടുമവൻ ഇടിച്ചുകൊണ്ടേ ഇരുന്നു..ഒടുക്കം പുറത്തു നിന്നുള്ളവർ വന്നവനെ പിടിച്ചു മാറ്റി….
അവശതയോടെ റിങ്ങിനു ചുറ്റും കെട്ടിയ കയറിൽ ചാരിനിന്നു മുൻപിൽ വീണു കിടക്കുന്ന എതിരാളിയെ ദേവ് ഒരു ക്രൂര ഭാവത്തോടെ നോക്കി നിന്നു
ആരോ നൽകിയ ഒരു കുപ്പി വെള്ളമവൻ വായിലാക്കി കുലുക്കുകുഴിഞ്ഞു..പിന്നേയത് മുൻപിൽ കിടക്കുന്നവന് നേരെ നീട്ടി തുപ്പി
രക്തവും വെള്ളവും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത വിധത്തിലത് കടും ചുവപ്പ് നിറത്തിൽ തറയിലേക്ക് വീണു ….ബാക്കി വെള്ളം കൊണ്ടവൻ മുഖം കഴുകി റിങ്ങിൽ നിന്നിറങ്ങി
പതിവിനും വിപരീധമായി അവനു ചുറ്റും തടിച്ചു കൂടുന്ന ജനങ്ങൾ അന്നില്ലായിരുന്നു…എല്ലാവരുമൊരു ഭയത്തോടെ അവനെ മാറിനിന്നു നോക്കി
അവനതൊരു ചിരിയോടെ കണ്ടുകൊണ്ട് brutal rats ന്റെ ഓഫീലേക്ക് നടന്നു
ഇരുമ്പ് വാതിലുകൊണ്ട് അടച്ചു പൂട്ടിയ ഒരു മുറി….അതിനകത്തായി ആളുകൾക്ക് ഇരിക്കാൻ പാകത്തിന് വലിയ സോഫയും അടുത്തായി ഒരു വട്ടമേശയും….അതിനു പിറകിലുള്ള കസേരയിലിരുന്ന ഒരു ആഫ്രിക്കൻ വംശച്ഛൻ രക്തത്തിൽ കുതിർന്ന ബനിയനുമണിഞ്ഞു കടന്നു വരുന്ന ദേവിനെ നോക്കി
അയാൾക് മുന്പിലെ കമ്പ്യൂട്ടർ സ്‌ക്രീനിൽ മുൻപ് നടന്ന fight ലൈവ് ആയി കാണിക്കുന്നുണ്ടായിരുന്നു
ചുവന്ന പ്രകാശം മാത്രം അടിച്ചുകൊണ്ടിരുന്നയാ മുറിയിൽ കയറിയ ദേവ് ചുറ്റിനും കണ്ണോടിച്ചു
സോഫയിൽ അരക്ക് മുകളിലേക്ക് നഗ്നയായി കിടക്കുന്ന ഒരു പെൺകുട്ടി…ലഹരിയുടെ പാതി ബോധത്തിലവൾ സ്വന്തം മുലകൾ ഇരു കൈകൾക്കൊണ്ടും പിടിച്ചുടക്കുന്നു
അവളതിൽ സുഖം കണ്ടെത്തുന്നുണ്ടെന്ന് ദേവിന് തോന്നി..കാരണം അവളുടെ കുറുകലും മൂളലുകളും അത്രക്ക് ഉണ്ടായിരുന്നു
ആഫ്രിക്കക്കാരന് മുൻപിലെത്തിയ ദേവ് അയാളോട് ഒന്നും സംസാരിക്കാതെ നിന്നു…അതിവിടെ പതിവ് കാഴ്ച ആയതിലാൽ മേശക്ക് താഴെയുള്ള ഇരുമ്പ് ലോക്കറിൽ നിന്നും അഞ്ഞൂറിന്റെ വലിയ നാലു കെട്ടുകൾ എടുത്തവൻ ദേവിന് മുൻപിൽ വച്ചു….അവനാ നോട്ടുകെട്ടുകലെടുത്തു പാന്റിന്റെ പോക്കറ്റിൽ വച്ചു തിരിഞ്ഞു നടന്നതും പിറകിൽ നിന്ന് ആഫ്രിക്കകാരൻ പറഞ്ഞു