അതും പറഞ്ഞു ദേവ് അകത്തേക്ക് പോയി..
“ചെല്ല് ആ പെണ്ണ് ബാക്കി വല്ലോം വച്ചാലായി..”
തുള്ളിച്ചാടി പോണ ദേവിനെ നോക്കി ഡാനി പറഞ്ഞു
“ദേ മനുഷ്യ നിങ്ങള് കാര്യമായി പറഞ്ഞതാണോ…?
ഡാനിയെ തട്ടിവിളിച്ചുകൊണ്ട് നൈല ചോദിച്ചു
”എന്ത് പായസമോ..?
നൈലയുടെ ചോദ്യം മനസിലാവാതെ ഡാനി ചോദിച്ചു…അത് കേട്ട നൈലയുടെ മുഖം ദേഷ്യം കൊണ്ടു ചുവക്കാൻ തുടങ്ങി…വല്ലപ്പോളുമെ ഡാനി അവളെ അങ്ങനെ കാണാറുള്ളു..ദേഷ്യം കൊണ്ടു ചുമക്കുന്ന നൈലയുടെ വെളുത്ത മുഖം ഡാനിക്ക് എപ്പോഴും ഇഷ്ടമാണ്..അവൻ അവളുടെ കവിളിലൂടെ വിരലോടച്ചു..പക്ഷെ നൈലയാ കൈ തട്ടി കളഞ്ഞു
“ദേവിന്റെ കാര്യം…അവനെ ബോക്സിങ്ങിന് വിടണോ..?
സംശയത്തോടെ അവൾ ചോദിച്ചു…അതിന് മറുപടിയായി ഒന്ന് ചിരിച്ചുകൊണ്ട് ഡാനി അവളുടെ കൈയിൽ വിരൽകോർത്ത്
”നീ പേടിക്കണ്ട നൈലാ…അവൻ നമ്മട മോനാ…രണ്ടെണ്ണം ഇങ്ങോട്ട് കിട്ടിയാലും വരുബോ നാലെണ്ണം തിരിച്ചു കൊടുത്തിട്ടുണ്ടാവും..അതാ അവന്റെ പ്രകൃതം…അതെനിക്ക് ഇന്ന് മനസിലായി…അവന് ബോക്സിങ്ങിൽ ഒരു താല്പര്യം ഒണ്ടെങ്കിൽ നമുക്കത് സപ്പോർട്ട് ചെയ്യാം..ഭാവിയിൽ ചിലപ്പോ ഇവനായിരിക്കും ഇന്ത്യക്ക് വേണ്ടി മെഡലുകൾ കൊണ്ടുവരാൻ പോകുന്നത്..“
വലിയ കാര്യത്തിൽ ഡാനി പറഞ്ഞു നിർത്തി…അയാളെ തട്ടി മാറ്റി നൈല എണീറ്റുകൊണ്ട് പറഞ്ഞു
”അങ്ങനെ എന്റെ കൊച്ച് ഇടി കൊണ്ടിട്ടു വേണ്ട ഇന്ത്യക്ക് മെടലും മടലും വാങ്ങുന്നത്..അല്ലേലും എന്ത് പറഞ്ഞാലും സപ്പോർട്ട് ചെയ്യാൻ ഒരു തന്ത ഒണ്ടല്ലോ…മിക്കവാറും നിങ്ങൾക്ക് ആയിരിക്കും എന്റെ കയ്യീന്ന് മെഡലു കിട്ടാൻ പോണത്..“
ചവിട്ടിതുള്ളി നൈല അകത്തേക്ക് കയറിപ്പോയി..അവളുടെയാ പോക്ക് കണ്ടു ഡാനി ഒരു ചിരിയോടെ സോഫയിൽ ഇരുന്നു
രാത്രി ഭക്ഷണമൊക്കെ കഴിച്ച ശേഷം ഉറങ്ങാനായി മുറിയിൽ കയറിയത് ആയിരുന്നു ദേവ്…പക്ഷെ എത്ര ശ്രമിച്ചിട്ടും അവനുറങ്ങാൻ കഴിഞ്ഞില്ല…കണ്ണ് തുറന്നവൻ വെറുതെ കിടന്നു
—-ദേവ് ഉറങ്ങുന്നില്ലേ—–
ഉറങ്ങാൻ മടിച്ചു നിന്ന അവന്റെയടുക്കലേക്ക് ലെനസിന്റെ ശബ്ദമെത്തി
“പറ്റുന്നില്ല ലെനസ്….അച്ഛനെയും അമ്മയെയും കുറിച്ചുമുള്ള ചിന്തകൾ എന്നെ അലട്ടികൊണ്ടിരിക്കുവ…”
അവൻ നിവർന്നു കിടന്നുകൊണ്ട് പറഞ്ഞു…