മരിയാതയ്ക്ക് എന്നെ വിട്ടാൽ എന്തെങ്കിലും നക്കാപ്പിച്ച തരാം.. ഇല്ലങ്കിൽ നിങ്ങൾ മാത്രമല്ല നിന്നെയൊന്നും ഉണ്ടാക്കിയവർ പോലും ജീവിച്ചിരിക്കില്ല…
അവൻ ഇതൊക്കെ പറഞ്ഞിട്ടും ആരും ഒന്നും പ്രതികരിക്കുന്നില്ല.. ഇരുട്ട് കാരണം തന്റെ ചുറ്റും എത്ര പേരുണ്ടന്നു പോലും അവന് മനസിലായില്ല…
പെട്ടന്നാണ് ആരുടെയോ കൈപത്തി തന്റെ മുഖം പൊത്തുന്നത് അവൻ അറിഞ്ഞത്.. അതോടൊപ്പം എന്തോ രൂക്ഷ ഗന്ധം മൂക്കിലേക്ക് അരിച്ചു കയറുന്നു.. സെക്കണ്ടുകൾക്കുള്ളിൽ രാജൂ ബോധം നഷ്ടപ്പെട്ട് വണ്ടിയുടെ സ്റ്റിയറിങ്ങിലേക്ക് തല കുത്തി….
വണ്ടി ശരിക്ക് പരിശോധിച്ച ശിവനും കൂട്ടർക്കും ഒരു റിവോൾവറും മൂന്നു ലക്ഷത്തിൽ കൂടുതൽ പണവും കിട്ടി..
കാറ് അവിടെ തന്നെ ഉപേക്ഷിച്ച ശേഷം രാജുവിനെ ജീപ്പിൽ കയറ്റി വന്ന റൂട്ടിൽ തിരികെ വിട്ടു..
മെയിൻ റോഡിൽ എത്തിയ ശേഷം ശിവന്റെയും അന്റോയുടെയും നടുക്ക് രാജുവിനെ ഇരുത്തി വണ്ടി പൊള്ളാച്ചി ലക്ഷ്യമാക്കി പറന്നു…
വരുന്ന വഴിക്കുള്ള ലോറി തവളത്തിൽ കിടന്ന ഹരിയാന രജിസ്ട്രേഷൻ ലോറിയിലേക്ക് സിം ഊരിയശേഷം രാജേന്ദ്രന്റെ മൊബയിൽ എറിഞ്ഞു…
പിന്നീട് ഹൈവേയോ മെയിൻ റോഡുകളോ ടച്ചു ചെയ്യാതെ ഊടുവഴികളിൽ കൂടി പൊള്ളാച്ചിക്കടുത്തു എത്തി…
നൂറു കണക്കിന് ഏക്കർ വരുന്ന പളനി സ്വാമിയുടെ കരിമ്പിൻ തോട്ടം.. പുലർ കാല വെയിലിൽ തിളങ്ങുന്ന കരിമ്പോലകൾ…
കണ്ണിലേക്കു സൂര്യ വെളിച്ചം ശക്തിയിൽ പതിച്ചതോടെ രാജൂ കണ്ണു തുറന്നു…
തനിക്കെന്താണ് സംഭവിച്ചത് എന്നോ താൻ എവിടെയാണ് എന്നോ ഓർത്തെടുക്കാൻ പിന്നെയും കുറേ സമയം എടുത്തു അവൻ…
കരിമ്പന ഓല കെട്ടിയ ഒരു കുടിലിൽ കൈയും കാലും കെട്ടപ്പെട്ട് ചലിക്കാൻ പോലും ആകാതെ കിടക്കുകയാണ് താൻ എന്ന് അവന് മനസിലായി…
ഒരു കരിമ്പടം പുതച്ച രൂപം അടുത്ത് ഒരു കയറു കട്ടിലിൽ ഇരുന്ന് ആവി പറക്കുന്ന കട്ടൻ കാപ്പി ഊതി കുടിക്കുന്നു….
ആരാ നീ.. ഇത് എവിടയാ.. എന്നെ അഴിച്ചു വിട്…
അപ്പോഴും ആരൂപം ഒന്നും മിണ്ടിയില്ല..
രാജൂ അയാളെ സൂക്ഷിച്ചു നോക്കി.. എവിടെയോ കണ്ട മുഖം…
അവന്റെ മനസ്സിൽ ഒരു ആശ്വാസം തോന്നി.. ഇത് ആന്റോ അല്ലേ… ചിന്നമ്മയുടെയും വർഗീസിന്റെയും മകൻ…