റോക്കി [സാത്യകി]

Posted by

‘ഡാ ആഷി അടുത്ത ആഴ്ച ലാബിൽ വരുമ്പോ അവനെ എന്ത് ചെയ്യും ‘

‘അവനെയും എടുക്കാം. ഇപ്പൊ എന്തായാലും മൂന്ന് പേര് വേണമെന്നല്ലേ പറഞ്ഞത്. നീ പോയി അവളെ വിളിക്ക് ‘

‘ഡാ ഞാൻ പോണോ. എനിക്ക് അവളായി കമ്പനി ഇല്ല. നീ പോയി വിളിക്ക് ‘ അവൻ മടിയോടെ പറഞ്ഞു

‘നീ ഒരു വർഷം ഒരുമിച്ച് പഠിച്ചവൻ അല്ലെ. നീ തന്നെ ചെന്ന് വിളിക്ക് ‘ ഞാൻ അവനെ നിർബന്ധിച്ചു

‘നിനക്കല്ലേ അവളെ ഇവിടെ വേണ്ടത്. നീ പോയി പറഞ്ഞാൽ മതി ‘ ഈ തെണ്ടി ഒരു വിധത്തിലും അടുക്കുന്നില്ലല്ലോ. ‘ഗോവയിൽ വച്ചു എന്റെ വോഡ്ക മുഴുവൻ അടിച്ചു കേറ്റുമ്പോ എന്തൊക്കെ വാഗ്ദാനം ആയിരുന്നു. ഒരാഴ്ചക്ക് ഉള്ളിൽ കമ്പിനി ആക്കും, ഫോൺ നമ്പർ വാങ്ങി തരും. എന്നിട്ടിപ്പോ ഊമ്പിത്തരം കാണിക്കുന്നോ മഹിറെ ‘ സർക്കാസം ആണെങ്കിലും കുടിച്ച കള്ളിന്ന് നന്ദി ഉള്ളവൻ ആയത് കൊണ്ട് അവൻ അ അവളുടെ അടുത്തേക്ക് പോയി സംസാരിച്ചു. അവൾ ഒരു തവണ പെട്ടന്നെന്നെ ഒന്ന് പാളി നോക്കി. ഞങ്ങളുടെ കൂടെ ഗ്രൂപ്പ്‌ ആകാൻ അവൾക്ക് താല്പര്യം ഇല്ലെന്ന് പറഞ്ഞാലോ എന്ന് ഞാൻ ഭയപ്പെട്ടു. പക്ഷെ അത് ഉണ്ടായില്ല. അവൻ വന്നതിന്റെ പുറകെ അവൾ വന്നു എനിക്ക് എതിരായി ഇരുന്നു. എരണം കെട്ട മാസ്ക് അപ്പോളും മുഖത്ത് തന്നെ ഉണ്ടായിരുന്നു. വലിയ അടുപ്പം കാണിച്ചില്ല എങ്കിലും റീഡിങ് എടുക്കാനും കണക്ക് കൂട്ടാനും ഒക്കെ അവൾ ഞങ്ങളോട് സംസാരിച്ചു. സദാ സമയം സൊറ പറഞ്ഞു ക്ലാസ്സിൽ ഇരിക്കുന്ന ഞാൻ വളരെ ആത്മാർഥതയോടെ എക്സ്പീരിമെന്റ് ചെയ്യുന്നത് കണ്ടു രാഹുൽ ഞെട്ടി. റീഡിങ് എടുക്കുന്നതും അഡ്ജസ്റ്റ് ചെയ്യുന്നതിനെ പറ്റിയും എല്ലാം ഞാൻ അവളോട് ചോദിച്ചു കൊണ്ടിരുന്നു. അവൾ വളരെ ആത്മാർത്ഥതയോടെ അതെല്ലാം എനിക്ക് പറഞ്ഞു തന്നു. എഴുതുമ്പോൾ ഹൂഡിയുടെ കൈ തെറുത്ത് കേറ്റി വയ്ക്കുമ്പോൾ അവളുടെ മെലിഞ്ഞു നീണ്ട കൈ വിരലുകളും വെളുത്തു തുടുത്തു നിന്ന മനോഹരമായ കൈത്തണ്ടയും ഞാൻ നോക്കി നിന്നു. അവളുടെ കൈത്തണ്ടയിൽ രുദ്രാക്ഷം കൊണ്ടുള്ള ബ്രേസ്-ലേറ്റ് ഉണ്ടായിരുന്നു.. അവളുടെ ഗോതമ്പിന്റെ നിറമുള്ള കൈകളിൽ ചാരനിറത്തിൽ ആ രുദ്രാക്ഷം കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. ഒരു കൗതുകത്തോടെ ഞാൻ അതിൽ നോക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *