റോക്കി [സാത്യകി]

Posted by

 

അടി കഴിഞ്ഞു ക്ലാസ്സിൽ കേറാൻ മൂഡില്ലാതെ ഞാനും രാഹുലും ക്ലാസിൽ കേറാൻ നിന്നില്ല പിന്നീട്. അടുത്തുള്ള ഒരു ബാറിൽ പോയി ചെറുത് ഒരെണ്ണം അടിച്ചു ഞങ്ങൾ രണ്ട് പേരും ഞങ്ങളുടെ പഴയ ഇടി കഥകൾ വിളമ്പി കൊണ്ടിരുന്നു. അടിച്ചു കഴിഞ്ഞു ക്ലാസ്സിൽ കേറാൻ എനിക്ക് താല്പര്യമില്ലായിരുന്നു. അവനാണേലും അതോട്ടും താല്പര്യമില്ല. പക്ഷെ ഇഷാനിയെ വീണ്ടും കാണണം എന്നുള്ള ആഗ്രഹം ഒരെണ്ണം കീച്ചിയപ്പോ വീണ്ടും കൂടി. രാഹുലിനോട് അത് പറഞ്ഞില്ല എങ്കിലും മറ്റേതോ കാരണം പറഞ്ഞു ഞങ്ങൾ വീണ്ടും കോളേജിൽ കേറി. അപ്പോളേക്കും ലഞ്ച് ബ്രേക്ക്‌ ആയിരുന്നു. ക്ലാസിലേക്ക് പോകുന്ന വഴിയിൽ എന്നെയും കാത്തു സീനിയർസിന്റെ ഒരു പട തന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു.

 

ഞാൻ തല്ലിയവന്റെ പേര് അലക്സ്‌ എന്നാണ്. അവന്റെ കൂടെ ഇറുകിയ ബനിയനിൽ മസിൽ പെരുപ്പിച്ചു നിക്കുന്നത് ഷോൺ. അവനാണ് ഇപ്പൊ കോളേജിലെ മെയിൻ. നടവഴിയുടെ രണ്ട് അറ്റങ്ങളിൽ നിന്ന് ഞങ്ങൾ പരസ്പരം നോക്കി. ഈ കോളേജ് ആകുന്ന “നരാച്ചി” എനിക്ക് ഭരിക്കണം എങ്കിൽ ഞാൻ വീഴ്ത്തേണ്ട “ഗരുഡൻ” ആണ് അങ്ങേ അറ്റത്തു നിൽക്കുന്ന ഷോൺ. അവൻ ഒറ്റയ്ക്കല്ല അവന്റെ കൂടെ ഫൈസി ഉണ്ട് അജ്മൽ അരവിന്ദ് ഉണ്ട്. മൊത്തത്തിൽ ഈ കോളേജിലെ ഏറ്റവും വലിയ ടീമും ആയിട്ടാണ് എന്റെ ആദ്യത്തെ അടി.

പേടിക്കണ്ട സംഭവം കോംപ്രമൈസ് ആക്കാമെന്ന് രാഹുൽ പറയുന്നുണ്ടായിരുന്നു. കൂട്ടത്തിൽ മുടി വളർത്തി നല്ല പൊക്കമുള്ള ഫൈസി എന്ന് പറയുന്നവൻ അവനൊപ്പം ഫുട്ബോൾ കളിക്കുന്ന കോളേജ് ഫുട്ബാൾ ടീം ക്യാപ്റ്റൻ ആണ്. കണ്ട് പരിചയം ഉണ്ടെങ്കിലും ഞങ്ങൾ തമ്മിൽ പക്ഷെ കമ്പനി ഇല്ലായിരുന്നു. അവനൊരു പാവമാണ് എല്ലാം പറഞ്ഞു തീർക്കാം എന്ന് രാഹുൽ പറയുന്നുണ്ടായിരുന്നു. പക്ഷെ പറച്ചിലിന്റെ ഒക്കെ സമയം കഴിഞ്ഞു എന്ന് എനിക്ക് തോന്നി. നേരെ അവരുടെ മധ്യത്തിലേക്ക് ചെന്ന് കേറി കൊടുക്കാതെ ഞങ്ങൾ നേരെ ടോയ്ലറ്റ്ലേക്ക് പോയി

 

അത്രയും പേര് വട്ടം നിന്ന് അടിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല എന്നെനിക്ക് നല്ലത് പോലെ അറിയാമായിരുന്നു. രണ്ട് പേർക്ക് നടക്കാൻ മാത്രം വീതിയുള്ള ടോയ്ലറ്റ് ആകുമ്പോൾ ഒറ്റക്ക് ഒറ്റക്ക് ആളെ കിട്ടും. എന്റെയൊപ്പം അടിക്കാൻ കയറരുത് എന്ന് ഞാൻ രാഹുലിന് നല്ല താക്കീത് കൊടുത്തിരുന്നു. അഥവാ എന്റെ കയ്യിൽ നിന്നില്ലേൽ പിടിച്ചു മാറ്റേണ്ട ചുമതല ആയിരുന്നു അവന്. അവനപ്പോളും സംഭവം പറഞ്ഞു തീർക്കാമെന്ന് പറയുന്നുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *