“ചേച്ചി—”
“വേണ്ടട… ഇനി മുതൽ നമുക്കിടയിൽ ഒന്നും തന്നെ വേണ്ട. അതാണ് എനിക്കും നിനക്കും നല്ലത്.” അത്രയും പറഞ്ഞിട്ട് അവൾ ഏങ്ങി കരഞ്ഞു.
അവൾടെ ഓരോ വാക്കും എന്റെ ഹൃദയത്തിലാണ് തറച്ചത്. തീ കോരിയിട്ടതു പോലെ എന്റെ മനസ്സും ഹൃദയവും കത്തിയെരിഞ്ഞു. എന്റെ രണ്ടു കണ്ണും നിറഞ്ഞു നീറി.
ഒടുവില്‍ അവളോട് എന്ത് പറയണം എന്നറിയാതെ എന്റെ തലയ്ക്ക് കൈയും കൊടുത്തു ഞാൻ ഇരുന്നു. കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഇറ്റിറ്റു വീഴാന്‍ തുടങ്ങിയതും എന്റെ കണ്ണുകളെ ഞാൻ ഇറുക്കിയടച്ചു.
ശെരിക്കും ഞാനും സ്ത്രീലമ്പടൻ ആണോ? മറിയയെ ഞാൻ ചിലതൊക്കെ ചെയ്തു… അഞ്ചനയെ ഞാൻ എല്ലാം ചെയ്തു…!! പോരാത്തതിന് രണ്ടുപേരും അന്യരുടെ ഭാര്യമാര്‍. അപ്പോ എനിക്കും പ്രഷോബ് ചേട്ടനും തമ്മില്‍ എന്താണ് വ്യത്യാസം? അയാളെ കുറ്റം പറയാൻ എന്ത് യോഗ്യതയാണ് എനിക്കുള്ളത്?
ചേച്ചിയെ ഉപദേശിക്കാനും, അവള്‍ ആരുടെ കൂടെ ജീവിക്കണം എന്നതിനെ തീരുമാനിക്കാനും എന്ത് അവകാശമാണ് എനിക്കുള്ളത്? എന്റെ സ്വാര്‍ത്ഥത കാരണം എന്നെ സ്വീകരിക്കാന്‍ അവളെ നിര്‍ബന്ധിക്കുന്നതിൽ എന്ത് ന്യായമാണ് ഞാൻ കണ്ടത്!!
ചിലപ്പോ അവള്‍ പറഞ്ഞതാവും ശെരി…!! അവളോട് സ്നേഹം കാണിച്ച് അവളെ വശീകരിച്ച് ഒരു പൂച്ച കുട്ടിയെ പോലെ അവളെ എന്റെ പിന്നാലെ ഞാൻ വരുത്തിയിരിക്കുന്നു.
അവളുടെ ഭർത്താവ് ഒരു തരത്തില്‍ അവളെ മാനസികമായി പീഡിപ്പിക്കുന്നു എങ്കിൽ, ഞാൻ മറ്റൊരു തരത്തില്‍ അവളെ മാനസികമായി പീഡിപ്പിക്കുകയല്ലേ ചെയ്യുന്നത്?
കമിഴ്ന്നു കിടന്ന് കരയുന്ന എന്റെ അഞ്ചനയെ ഞാൻ ദുഃഖത്തോടെ നോക്കി.
അവളോട് എന്ത് പറയണം എന്നോ അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്നോ എനിക്ക് അറിയില്ലായിരുന്നു. സമാധാനിപ്പിക്കാൻ ശ്രമിച്ചാലും ചിലപ്പോ അവളെന്നെ കടിച്ചുകീറാൻ വരുമെന്ന ഭയവും എന്നെ അലട്ടി.
സങ്കടം എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എന്നോട് തന്നെ ദേഷ്യവും വെറുപ്പും എല്ലാം തോന്നി. എന്തിനു ഞാൻ ജീവിച്ചിരിക്കുന്നെന്നും മനസ്സിലായില്ല.
മുമ്പേ സമാധാനം നഷ്ട്ടപ്പെട്ട് ജീവിക്കുന്ന അവളെ കൂടുതലായി വേദനിപ്പിക്കാനാണോ ഞാൻ പിറന്നത്? ശെരിക്കും ഞാൻ അവളുടെ ശാപമാണോ?