എനിക്ക് സങ്കടം വന്നെങ്കിലും അതിനെ ഞാൻ അടക്കി. പ്രഷോബ് ചേട്ടൻ മറ്റന്നാളോ തിങ്കളാഴ്‌ച രാവിലയോ വരും. അതുവരെ അവൾ എന്റെ കൂടെ ഉണ്ടാവുമെന്ന് കരുതിയിരുന്നത, പക്ഷേ അവളെന്നെ എപ്പോഴോ വിട്ടു പോയിരുന്നു.
“പുതിയതായി വരുന്ന സ്റ്റാഫിന്, അവരുടെ ആവശ്യങ്ങള്‍ക്കായി, അഡ്വാന്‍സ് പണം ഞാൻ കൊടുക്കാറുണ്ട്. അത് തരാന നിങ്ങളെ വിളിപ്പിച്ചത്.”
എന്നും പറഞ്ഞ് എന്റെ ടേബിള്‍ ഡ്രോയരിൽ നിന്നും ഒരു എൻവലപ് എടുത്ത് അവള്‍ക്ക് നേരെ നീട്ടി.
“ഇത് വാങ്ങു. ഇതില്‍ രണ്ടായിരം ദിർഹംസ് ഉണ്ട്. നിങ്ങളുടെ ആവശ്യത്തിന് ഉപകരിക്കും. ശമ്പളത്തില്‍ നിന്ന് കുറേശ്ശെയായി ഞാൻ പിടിച്ചോളാം.”
അഞ്ചന ഒന്ന് മടിച്ചു.
“വാങ്ങിക്ക് അഞ്ചന, അത് നിന്റെ കാശ് തന്നെയാണ്. പുതിയതായി വരുന്ന എല്ലാ സ്റ്റാഫിനും അവരുടെ ബേസിക് ശമ്പളത്തിന്റെ പകുതി പണത്തെ അഡ്വാന്‍സായി ആദ്യ ദിവസത്തില്‍ തന്നെ തരുന്നത് പതിവാണ്.” മറിയ പ്രോത്സാഹിപ്പിച്ചതും അവള്‍ വാങ്ങി.
അഞ്ചന വാങ്ങിയതും ഞാൻ എന്റെ ജോലിയില്‍ ശ്രദ്ധ തിരിച്ചു.
എന്നോട് എന്തോ പറയാൻ ഉള്ളതുപോലെ അവർ രണ്ടുപേരും നിന്നെങ്കിലും അവരെ ഞാൻ നോക്കിയില്ല.
“നിങ്ങൾ പൊയ്ക്കോളൂ, എനിക്ക് ഈ ജോലി തീര്‍ക്കണം.” ഞാൻ പറഞ്ഞു.
അന്നേരം റാം എനിക്കൊരു കോഫീ കൊണ്ട് തന്നിട്ട് ചോദിച്ചു, “അപ്പോ സർ, ഞാൻ പൊക്കോട്ടെ..?”
“ശരി, റാം പൊയ്ക്കോളൂ.”
കോഫീ എടുത്തുകൊണ്ട് പിന്നെയും ലാപ്ടോപ്പിൽ നോക്കിയതും അവർ മൂന്നുപേരും എന്റെ ഓഫീസ് വിട്ടുപോയി.
ഏഴരയ്ക്ക് എല്ലാ ജോലിയും കഴിഞ്ഞു. ഞാൻ എഴുനേറ്റ് സൈലന്റിൽ ഇട്ടിരുന്ന എന്റെ മൊബൈല്‍ എടുത്തു നോക്കി.
അഞ്ചന കോളും മെസേജും ചെയ്യില്ല എന്‍ അറിഞ്ഞിട്ടും ഒരു പ്രതീക്ഷയോടെയാണ് നോക്കിയത്. പക്ഷേ നിരാശയായിരുന്നു ഫലം.
വീട്ടില്‍ പോകാൻ തോന്നാതെ ഒരുപാട് നേരം വണ്ടിയില്‍ വെറുതെ ചുറ്റി കറങ്ങി. ഒരിക്കല്‍ പോലും അഞ്ചന എനിക്ക് കോൾ ചെയ്യാത്തത് എന്നെ വിഷമിപ്പിച്ചു. അത്രയ്ക്ക് എന്നെ വെറുത്തു പോയോ?
അവസാനം ആ കറക്കത്തിൽ മടുപ്പ് തോന്നിയിട്ട് രാത്രി പതിനൊന്നര കഴിഞ്ഞാണ് എന്റെ ഫ്ലാറ്റിലേക്ക് ഞാൻ പോയത്.