എന്റെ ഹൃദയം മുന്‍പത്തേക്കാൾ വേഗത്തിൽ ഇടിക്കാൻ തുടങ്ങിയതും അഞ്ചന എന്റെ നെഞ്ചില്‍ മുഖം അമർത്തി കരയാന്‍ തുടങ്ങി.
“എന്റെ ചക്കര എന്തിനാ കരയുന്നത്…?” മുടിയില്‍ തഴുകി കൊണ്ട് ഞാൻ ചോദിച്ചതും അവള്‍ മുകളിലോട്ട് നീങ്ങി എന്റെ കഴുത്തിൽ മുഖം ചേര്‍ത്തു കരഞ്ഞു.
“ഞാൻ പറയുന്നത് അനുസരിക്ക്, വിക്രം. എനിക്ക് വേണ്ടി നിന്റെ ജീവിതത്തെ നി നശിപ്പിക്കരുത്. എപ്പോഴൊക്കെ വേണമെങ്കിലും എന്റെ ശരീരത്തെ മാത്രമേ നിനക്ക് തരാന്‍ കഴിയൂ.. എന്റെ മനസ്സും ഹൃദയവും നിന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കും… നിന്നെ മാത്രം ഞാൻ എപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കും. പക്ഷേ അയാളെ ഒഴിവാക്കാൻ എനിക്ക് കഴിയില്ലഡാ. നമ്മുടെ ഒരുമിച്ചുള്ള ഒരു ജീവിതവും നമുക്ക് സാധ്യമല്ല.” അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.
“എന്തുകൊണ്ട് കഴിയില്ല? എന്തിനാ നി ഇങ്ങനെ പേടിക്കുന്നത്..?” ദേഷ്യത്തില്‍ തന്നെ ഞാൻ ചോദിച്ചു.
“ശെരിയാ, എനിക്ക് പേടി തന്നെയാണ്.” അവള്‍ നിസ്സഹായതയോടെ പറഞ്ഞു. “ഈ സമുദായം എന്നെ കുറ്റപ്പെടുത്തും എന്ന് പേടിയാ.., ഈ ലോകം എന്നെ കാർക്കിച്ച് തുപ്പും എന്ന് പേടിയാ…, നമ്മുടെ വീട്ടുകാരും കൂട്ടുകാരും എന്നെ മനസ്സിലാകില്ല എന്ന് പേടിയാ.., അയാളെ ഒഴിവാക്കാൻ ശ്രമിച്ചാലും എന്റെ ഭര്‍ത്താവ് എന്നെ വെറുതെ വിടില്ല എന്നും പേടിയാ.” അവള്‍ പൊട്ടിക്കരഞ്ഞു.
ആ കരച്ചിലിന് മുന്നില്‍ എനിക്കൊന്നും ചിന്തിക്കാൻ പോലും കഴിഞ്ഞില്ല.
ഒന്നും പറയാൻ കഴിയാതെ നിസ്സഹായനായി അവളെ ചേര്‍ത്തു പിടിച്ച്, ഒരു കുഞ്ഞിനെ ഉറക്കാൻ എന്നപോലെ തട്ടിക്കൊടുത്ത് കൊണ്ടിരുന്നു. എത്ര മണിക്കൂര്‍ അവള്‍ കരഞ്ഞു കൊണ്ട് കിടന്നു എന്ന് അറിയില്ല. പക്ഷേ അവസാനം സങ്കടവും ക്ഷീണവും എന്റെ തട്ടുന്ന താളത്തിലും അവള്‍ എങ്ങനെയോ ഉറങ്ങി.
“എന്നെങ്കിലും ഒരു ദിവസം നി എന്റെ സ്വന്തമാകും, അഞ്ചന. അതുവരെ ഞാൻ കാത്തിരിക്കും… എന്റെ മരണം വരേയും ഞാൻ കാത്തിരിക്കും. അപ്പോഴും നിന്നെ എനിക്ക് കിട്ടിയില്ലെങ്കില്‍ എന്റെ മരണത്തിന് ശേഷവും ഞാൻ കാത്തിരിക്കും.” ശബ്ദം താഴ്ത്തി ഞാൻ സ്വയം പറഞ്ഞു.