കഴിഞ്ഞ ദിവസം എനിക്കുണ്ടായ അനുഭവത്തെ ഞാൻ ഓര്‍ത്തു നോക്കി. അഞ്ചന മാത്രം ആ സമയം എന്റെ ഫ്ലാറ്റിന്‍റെ വാതിലിനെ തുറക്കാന്‍ ശ്രമിച്ചില്ലായിരുന്നു വെങ്കിൽ എനിക്ക് എന്ത് സംഭവിക്കുമായിരുന്നു..?!
അതെല്ലാം ഓര്‍ത്ത് ഞാൻ നടുങ്ങി. ഇനിയും അതുപോലെ സംഭവിക്കുമോ എന്ന ഭയം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അവൾ എന്നെ ഒഴിവാക്കി എന്ന് തോന്നിയത് കൊണ്ടാണോ ആ സമയം എനിക്കങ്ങനെ സംഭവിച്ചത്..? എനിക്കൊന്നും മനസ്സിലായില്ല.
അവളെ ഒരു ദിവസം പോലും എനിക്ക് കാണാതിരിക്കാൻ കഴിയില്ല. ഒരു ദിവസം പോലും അവളോട് സംസാരിച്ചില്ലെങ്കിൽ ഭ്രാന്ത് പിടിക്കുമെന്ന പേടിയും എനിക്കുണ്ടായിരുന്നു.
“വിക്രം…?” അഞ്ചന പെട്ടന്ന് ഇങ്ങോട്ട് തിരിഞ്ഞ് കിടന്നിട്ട് വിഷമത്തോടെ വിളിച്ചു.
“എന്തേ…?” എന്റെ വിഷമത്തെ മറച്ച് കൊണ്ട് ഞാനും വിളി കേട്ടു.
“നിന്റെ ശരീരത്തിന്‍റെ ചൂടും പേറി നിന്റെ നെഞ്ചില്‍ ഞാൻ കിടന്നോട്ടേ..?” ബ്ലാങ്കറ്റിന്റെ ഒരറ്റം ഉയർത്തി കൊണ്ട് അവള്‍ കെഞ്ചി.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ചുണ്ടുകള്‍ വിതുമ്പി കൊണ്ടിരുന്നു.. ശരീരം വിറയ്ക്കുകയായിരുന്നു.
ഒന്നും മിണ്ടാതെ ഞാൻ ആ ബ്ലാങ്കറ്റിനുള്ളിൽ നുഴഞ്ഞു കേറി മലര്‍ന്നു കിടന്നതും, അവളെന്റെ മുകളില്‍ കിടന്നു. ശേഷം ബ്ലാങ്കറ്റ് കൊണ്ട് ഞങ്ങളെ കഴുത്ത് വരെ അവള്‍ പുതപ്പിച്ചു.
“നമ്മുടെ ശരീരം തമ്മില്‍ നേരിട്ട് സ്പര്‍ശിക്കുന്നില്ല കണ്ണാ…” അവള്‍ കരയും പോലെ പറഞ്ഞു. “ഈ ഡ്രസ് നമുക്ക് വേണ്ടടാ. ഇതൊക്കെ ഊരി കള.. പ്ലീസ്..”
ഉടനെ കിടന്നുകൊണ്ട് തന്നെ ഞങ്ങളുടെ ഡ്രസ്സിനെ എല്ലാം ഊരിയെടുത്ത് ബ്ലാങ്കറ്റിന്റെ പുറത്തേക്ക് ഞാൻ കളഞ്ഞു.
അവളുടെ മുഖത്തെ എന്റെ ഇടനെഞ്ചില്‍ ആണ് വച്ചു കിടന്നത്. ദുഃഖവും വേദനയും കാരണം എന്റെ ഹൃദയത്തിന്‍റെ താളം തെറ്റിയ ശബ്ദം തീർച്ചയായും അവള്‍ക്ക് കേട്ടും അനുഭവപ്പെട്ടും കാണണം.
എന്റെ വേദനയും ദുഃഖവും മനസ്സിലാക്കിയ പോലെ അവള്‍ എന്റെ ഇടനെഞ്ചിൽ മുത്തി, എന്റെ ഹൃദയത്തെ ശാന്തമാക്കാൻ എന്നപോലെ.
പക്ഷേ എന്റെ ദുഃഖം കൂടുകയാണ് ചെയ്തത്. എന്റെ ഹൃദയം എന്റെ നെഞ്ചിനെ ഇടിച്ചു പൊളിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.