അപ്പോഴും പൊട്ടിച്ചിരിച്ചു കൊണ്ട് എന്റെ മുഖത്തെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി അവളുടെ പല്ലുകളിൽ നിന്ന് രക്ഷപ്പെടാന്‍ ഞാനും ശ്രമിച്ചു കൊണ്ടിരുന്നു.
എന്നെ എന്തൊക്കെയോ ഭീഷണിപ്പെടുത്തി കൊണ്ട് അവൾ എന്നെ കടിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.
എന്നെ രക്ഷിച്ച എന്റെ മാലാഖയുടെ ആ കളി ഭീഷണി കൂടെ കേട്ടതും എന്റെ ചിരി അടക്കാനും കഴിഞ്ഞില്ല.
അവസാനം, എന്റെ അഞ്ചന കൂടുതൽ ദേഷ്യത്തില്‍ വായും നല്ലോണം തുറന്നു പിടിച്ചിട്ട് എന്റെ എവിടെയെങ്കിലും ഒരു കടി എങ്കിലും തരണം എന്നപോലെ ആവേശം കൂടി ശ്രമിച്ചു കൊണ്ടിരുന്നു.
അവസാനം ഒരു കൈ അവളുടെ ചന്തിക്ക് അടിയിലൂടെ കുറുകെ താങ്ങി എന്നോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് അവളുടെ ഇടുപ്പിൽ ഞാൻ ഇക്കിളി കാട്ടി. ഉടനെ ചിരിച്ചുകൊണ്ട് അവളെന്റെ കഴുത്തിൽ ചുണ്ടുകള്‍ കൊണ്ട് കടിച്ചു പിടിച്ചിട്ട് പമ്മി കിടന്നു.
“ഇക്കിളി ആവുന്നെടി എന്റെ ചക്കരെ..!” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞതും അവളുടെ ചുണ്ടുകള്‍ എന്റെ കഴുത്തിനെ മോചിപ്പിച്ചു.
ശേഷം എന്റെ കഴുത്തിനെ മുറുകെ കെട്ടിപിടിക്കുകയും എന്റെ വലത് കഴുത്തിൽ മുഖം അമര്‍ത്തി വച്ചുകൊണ്ടും അവള്‍ കിടന്നു. അവളുടെ കാലുകൾ അപ്പോഴും എന്റെ ഇടുപ്പിനെ വരിഞ്ഞു ചുറ്റി പിടിച്ചിരുന്നു.
ചന്തിക്കടിയിലൂടെ എന്റെ കൈകളെ വളച്ച് അവളെ താങ്ങി എന്നോട് അമർത്തി ചേര്‍ത്താണ് പിടിച്ചിരുന്നത്.
അവസാനം അവളെയും കൊണ്ട് ഞാൻ നടന്നു. അവളെ എന്നോട് ചേര്‍ത്തു പിടിച്ചുകൊണ്ട് തന്നെയാണ് സോഫയിൽ ഞാൻ ഇരുന്നതും.
ഞാൻ ഇരുന്ന ഉടനെ എന്റെ മടിയില്‍ ഇരുന്ന അഞ്ചനയും എന്റെ ഇടുപ്പിനെ കാലുകൾ കൊണ്ട് നന്നായി ചുറ്റി വരിഞ്ഞു പിടിച്ചു. ശേഷം എന്റെ കക്ഷങ്ങൾക്ക് അടിയിലൂടെ അവളുടെ കൈകളെ കടത്തി എന്നെ കെട്ടിപിടിച്ചിരുന്നു.
അവളോടുള്ള സ്നേഹവും സന്തോഷവും എല്ലാം എന്നില്‍ കവിഞ്ഞൊഴുകി. മുഖം താഴ്ത്തി അവളുടെ ചെന്നിയിൽ എന്റെ കവിളിനെ ഞാൻ ചേർത്തു വച്ചു. ഉടനെ അവളും മുഖമുയർത്തി എന്റെ കവിളിൽ ഉമ്മ തന്നിട്ട് എന്റെ കവിളോട് കവിൾ ചേർത്തു പിടിച്ചു.