എന്റെ താക്കോലിനെ ലോക്കിൽ തന്നെ തള്ളി വെച്ചിരുന്നത് കൊണ്ട് അവള്‍ക്ക് ഫ്ലാറ്റ് ഡോറിനെ തുറക്കാന്‍ കഴിഞ്ഞില്ല.
അതുകാരണം ദേഷ്യം പിടിച്ചത് പോലെ, അഞ്ചന കോളിങ് ബെല്ലിനെ തുടർച്ചയായി അമര്‍ത്തി പിടിക്കുകയും.. അതേ സമയത്ത് വാതിലിനെയും ശക്തിയോടെ ഇട്ട് അടിക്കാനും തുടങ്ങി.
ആ ശബ്ദം എന്റെ ചെവിക്കും മനസ്സിനും ഒരു സുഖത്തെ പ്രദാനം ചെയ്തു.
ഞാൻ വേഗം ചെന്ന് ചാവി തിരിച്ച് വാതിലിനു മലർക്കെ തുറന്നതും, കോപം പൂണ്ടു നില്‍ക്കുന്ന എന്റെ അഞ്ചനയെ യാണ് കണ്ടത്.
അവളെ കണ്ട മാത്രയില്‍ എന്റെ മനസ്സ് പൂര്‍ണ ശാന്തമായി.. ആഹ്ലാദം എന്റെ ഉള്ളില്‍ അലയടിച്ചു.. ആശ്വാസം എന്റെ മനസ്സിനെ പൊതിഞ്ഞു മൂടി… വലിഞ്ഞു മുറുകിയിരുന്ന എന്റെ മുഖവും ഹൃദയവും വേഗത്തിൽ അയഞ്ഞു. ഒരു പുഞ്ചിരിയും എന്റെ ചുണ്ടില്‍ വിരിഞ്ഞു.
അവളുടെ ആ ദേഷ്യവും ഭാവവും കണ്ടിട്ട് പോലും എനിക്ക് ചിരിയാണ് വന്നത്. എന്റെ മാലാഖയെ വാരി പുണരാൻ എന്റെ കൈയും മനസ്സും വെമ്പി. കോടി ചുംബനങ്ങൾ കൊണ്ടവളെ മൂടാൻ ഞാൻ കൊതിച്ചു.
അവള്‍ക്ക് മുന്നില്‍ മുട്ടുകുത്തി അവളെ കെട്ടിപിടിച്ചു കൊണ്ട് ആർത്തു കരയാൻ എന്റെ ഉള്ളം കല്പിച്ചു. എന്റെ കണ്ണുനീര്‍ കൊണ്ട് എന്റെ മാലാഖയുടെ പാദങ്ങളെ കഴുകാനും ഞാൻ ഒരുങ്ങി.
“എന്നെ പുറത്താക്കീട്ട് നി വാതിൽ പൂട്ടും, അല്ലേടാ..?” രണ്ട് മുഷ്ടിയും ചുരുട്ടി പിടിച്ചുകൊണ്ട് അവൾ ദേഷ്യത്തില്‍ ചീറി.
അവളുടെ ആ മുഷ്ടി ചുരുട്ടിയുള്ള നില്‍പ്പും, തോളും തലയും മാത്രം അല്‍പ്പം മുന്നോട് തള്ളി പിടിച്ചിരുന്ന രീതിയും, ചുണ്ട് കൂര്‍പ്പിച്ച് കോട്ടിയിരുന്ന കാഴ്ചയും….., എല്ലാം കണ്ട് ചിരിയും സ്നേഹവും വര്‍ധിക്കുകയാണ് ചെയ്തത്… കടുത്ത പ്രണയമാണ് എന്നില്‍ നിറഞ്ഞ് പുറത്തേക്ക് വ്യാപിച്ചത്.
പൊട്ടി വന്ന ചിരിയും സന്തോഷവും അടക്കാൻ കഴിയാതെ ഞാൻ പൊട്ടി പൊട്ടി ചിരിച്ചു.
“എന്നെ നി കളിയാക്കും അല്ലേടാ…?” വിളിച്ചു കൂവി കൊണ്ട് അവള്‍ എന്റെ മേല്‍ ചാടി വീണു.
എന്റെ കഴുത്തിൽ ചുറ്റി പിടിച്ചുകൊണ്ട്… രണ്ട് കാലും എന്റെ അരയിൽ ചുറ്റി മുറുക്കി പിടിച്ചു കൊണ്ട്…. എന്റെ കവിളും ചെവിയും താടിയും എല്ലാം കടിച്ചു പറിക്കാൻ അവള്‍ ശ്രമിച്ചു.