സമയം ആറര ആയതേയുള്ളു. ഞാൻ പോയി സാവധാനത്തില്‍ കുളിച്ചിട്ടു വന്ന ശേഷം എന്റെ ഫ്ലാറ്റാകെ പ്രതീക്ഷയോടെ ഒന്ന് നടന്നു നോക്കി. പക്ഷേ ചേച്ചി എന്റെ ഫ്ലാറ്റിലേക്ക് തിരികെ വന്നിട്ടില്ലായിരുന്നു.
ഞങ്ങൾക്കിടയിൽ ഒന്നും വേണ്ടെന്ന് അവള്‍ കാര്യമായിട്ട് തന്നെയാണോ എടുത്തിരിക്കുന്നത്?
യേയ്.. അങ്ങനെയാവില്ല. എന്തായാലും അവൾ ഇപ്പൊ ഇങ്ങോട്ട് വരും. സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പോയി ചേച്ചിക്കും ചേര്‍ത്ത് കോഫീ ഉണ്ടാക്കി.
അപ്പോഴും അവളെ കാണാത്തത് കൊണ്ട് ഞാൻ കോൾ ചെയ്തു.
‘വീടൊക്കെ ഞാൻ അടിച്ചു വാരുകയാ, വിക്രം.. സമയമാവുമ്പൊ ഇവിടന്ന് ഞാൻ ഇറങ്ങാം.’ അതും പറഞ്ഞ് അവള്‍ കട്ടാക്കി.
നീറുന്ന മനസ്സോടെ ഒറ്റക്ക് എങ്ങനെയോ കോഫീ കുടിച്ചിട്ട് ഞാൻ റെഡിയായി.
എട്ടര മണിക്ക് ഫ്ലാറ്റും പൂട്ടി ഇറങ്ങവേ അവളും ഫ്ലാറ്റും പൂട്ടി ഇറങ്ങുന്നത് കണ്ടു.
ഞാൻ അവളെ തന്നെ നോക്കി നിന്നെങ്കിലും അവള്‍ എന്റെ മുഖത്ത് നോക്കിയില്ല.
“പാസ്പോര്‍ട്ട് എടുത്തോ?” അവസാനം അവളോട് ഞാൻ ചോദിച്ചു.
“ബാഗില്‍ ഉണ്ട്.” സ്വന്തം ഹാന്‍ഡ് ബാഗില്‍ തട്ടിക്കൊണ്ട് എന്നെ നോക്കാതെ തന്നെ അവള്‍ മറുപടി തന്നു.
ഞങ്ങൾ താഴേക്ക് വന്ന് എന്റെ വണ്ടിയില്‍ കേറി. പോകുന്ന വഴിക്ക് ഒരു സ്റ്റുഡിയോയില്‍ നിർത്തി ചേച്ചിടെ ഫോട്ടോയും എടുത്തു കൊണ്ടാണ് പോയത്.
“എന്തെങ്കിലും നമുക്ക് കഴിച്ചാലോ..?” ഞാൻ ചോദിച്ചു.
“ഞാൻ വീട്ടില്‍ നിന്ന് കഴിച്ചിട്ടാണ് വന്നത്.” ഒരു കൂസലുമില്ലാതെ കള്ളം പറഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞു വന്നു. പക്ഷേ കരയാതെ ഞാൻ എങ്ങനെയോ കണ്‍ട്രോള്‍ ചെയ്തു.
“നിന്നെ എനിക്ക് സ്നേഹിക്കാതിരിക്കാൻ കഴിയുന്നില്ല… നിന്നെ വിട്ടുപോകാനും കഴിയുന്നില്ല… നിന്നെ മറക്കാന്‍ എനിക്ക് കഴിയുകയുമില്ല.” ഞാൻ സങ്കടത്തോടെ അവളോട് എന്റെ അവസ്ഥ പറഞ്ഞു. “എന്നെ കൊണ്ട് കഴിയാത്ത കാര്യങ്ങളെ ഞാൻ എങ്ങനെ ചെയ്യും? എനിക്ക് നിന്നെ വിട്ടുകളയാനും മറക്കാനും കഴിയാത്തത് എന്റെ കുറ്റമാണോ?”
ദയനീയമായി ഞാൻ ചോദിച്ചതും അവള്‍ ചുണ്ടുകളെ ഇറുക്കി അടച്ചു കൊണ്ട് സൈഡ് വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.