ചേച്ചീ! ആ കൊഴുത്ത ഐശ്വര്യമുള്ള സ്ത്രീയോടുള്ള ഇഷ്ടം…. സ്നേഹം…. എന്നിൽ നിറഞ്ഞുകവിഞ്ഞു…. നിറഞ്ഞ കണ്ണുകളൊളിപ്പിക്കാൻ ഞാൻ പാടുപെട്ടു… ഒടുവിൽ കണ്ണുകളടച്ചു…..
ഉണ്ണീ! ആ നനുത്ത സ്വരം. കണ്ണു തുറക്കടാ… വിരലുകൾ എൻ്റെ മുഖത്തിഴഞ്ഞു… ഞാൻ കണ്ണീരിൻ്റെ തിരശ്ശീലയിലൂടെ ആ മന്ദഹസിക്കുന്ന കണ്ണുകൾ കണ്ടു… ഞാനില്ലേടാ കണ്ണാ! ഇത്തിരി തിരിഞ്ഞ് ചേച്ചി കണ്ണുകളടച്ചു… മെല്ലെ മയക്കത്തിലാണ്ടു. ഞാനും ചാരിയിരുന്ന് കണ്ണുകളടച്ചു.
സ്റ്റേഷനുകൾ കടന്നുപോയതറിഞ്ഞില്ല. പെട്ടെന്നാണ് ട്രെയിനിൻ്റെ കുലുക്കമിത്തിരി കൂടിയത്…. കണ്ണുകൾ തുറന്നു. ജനാലയിലൂടെ കണ്ട ദൃശ്യം ശരിക്കുമമ്പരപ്പിച്ചു. തിരമാലകൾ ട്രെയിൻ്റെ വശങ്ങളിൽ ചുംബിക്കുന്നു!
ചേച്ചീ, എണീക്ക്. ഞാൻ പാവം ചേച്ചിയെ കുലുക്കിയെണീപ്പിച്ചു. ഉറക്കച്ചടവ്, കടലു കണ്ടപ്പോൾ പെട്ടെന്ന് കടലുകടന്നു. ഒരു കൊച്ചുകുട്ടിയുടെ വിസ്മയത്തോടെ ചേച്ചി ആ കടലിനു കുറുകേയുള്ള പാലത്തിൽക്കൂടി ട്രെയിൻ യാത്രചെയ്യുന്നതാസ്വദിച്ചു.
രാമേശ്വരത്തെത്തിയപ്പോൾ കാലത്ത് എട്ടര കഴിഞ്ഞിരുന്നു. ചുറ്റിലും ഹിന്ദിയാണ് കൂടുതൽ കേട്ടത്. ചേച്ചീടെ കയ്യും പിടിച്ച് തിരക്കിനിടയിലൂടെ ഞാൻ വെളിയിലിറങ്ങി. നല്ല ചൂട്. പുഴുക്കവും.
ചുറ്റിലും സൈക്കിൾ റിക്ഷകളും ലോഡ്ജ്ജുകളുടെ ബ്രോക്കർമ്മാരും. എന്തോ ഞങ്ങളെക്കണ്ടപ്പോൾ കാര്യമായൊന്നും തടയില്ലെന്നു തോന്നിയതോണ്ടാണോ എന്നോ ശല്ല്യം കുറവായിരുന്നു.
ഇച്ചിരെ നടക്കാം ചേച്ചീ. ഞങ്ങൾ മരങ്ങളുടെ തണലു പറ്റി നടന്നു. ചേച്ചി ചുറ്റിലും നോക്കുന്നുണ്ടായിരുന്നു. ഈ ദ്വീപിൽ എവിടെനിന്നു നോക്കിയാലും അമ്പലത്തിൻ്റെ മനോഹരമായ ഗോപുരം കാണാം. ഇത്തിരി നടന്നപ്പോൾ മരങ്ങൾ അതിരിട്ട ഒരു രണ്ടുനിലക്കെട്ടിടം. മുറ്റത്ത് വലിയൊരു മാവ്. അപ്പാർട്ട്മെൻ്റ് വാടകയ്ക്ക് എന്ന ബോർഡു കണ്ടു.
ചേച്ചീ. ഇവിടെ നോക്കിയാലോ? ഞാൻ ചോദിച്ചു. ചേച്ചീടെ മുഖത്തൊരു സന്ദേഹം തെളിഞ്ഞു.
ഉണ്ണീ… അതേയ്… ഒത്തിരി ചെലവു വരില്ലേടാ? ഞാനൊരു ദിവസം കൊണ്ട് കർമ്മങ്ങൾ തീർത്ത് അമ്പലത്തിലെങ്ങാനും തങ്ങീട്ട് അടുത്ത ദിവസം തിരികെപ്പോവാന്നാ നീരീച്ചത്…
ചേച്ചീ. ഞാനൊന്നു നിന്നു. എന്താണ് എന്നോട് ട്രെയിനില് വെച്ചു പറഞ്ഞേ? എന്നെക്കണ്ടത് ഭാഗ്യമാണെന്നല്ലേ? അപ്പോ ഞാൻ പറയണതങ്ങ് കേട്ടാ മതി. ഞാൻ ഭാണ്ഡക്കെട്ട് താഴെവെച്ച് ചേച്ചീടെ കരങ്ങൾ തടവിലാക്കി.
ശരീടാ കണ്ണാ. ചേച്ചി മന്ദഹസിച്ചു. സുന്ദരിപ്പെണ്ണ്! എൻ്റെ മനസ്സു മന്ത്രിച്ചു…
രണ്ടു മുറിയെടുക്കാം അല്ലേ? ഉള്ളിലേക്ക് പോവണതിനു മുൻപ് ഞാനാരാഞ്ഞു.