ഡിസംബറിൻ്റെ നേരിയ തണുപ്പിൽ അകലെ പരന്നു കിടക്കുന്ന മഹാനഗരത്തിൻ്റെ വിളക്കുകളിലേക്കു നോക്കി ചേച്ചിയൊന്നിളകിയിരുന്നു.. എടാ മോനൂ! രാമേട്ടൻ ന്നെ മങ്ങലം കഴിക്കണത് നാൽപ്പത്തിയേഴാം വയസ്സിലാണ്. ആദ്യം പിറന്ന കുട്ട്യാണ് ഗീത. അതും പെങ്കുട്ടി. ഏട്ടൻ്റെ ഒരു ദൗർബ്ബല്ല്യായിരുന്നു അവള്! സ്വന്തം ഭാര്യ വഴിയാധാരായാലും മോള് സുഖായി ജീവിക്കണംന്ന് മൂപ്പര് കരുതീട്ട്ണ്ടാവും. ആ സ്വരമിടറി.
സാരമില്ലെൻ്റെ ചേച്ചീ. മനുഷ്യരുടെ തലയ്ക്കുള്ളില് കേറി നോക്കാൻ പറ്റ്യോ? ഞാനാ പുറത്തുതഴുകി..
ഏതായാലും ഞങ്ങള് കോഴിക്കോട്ടു പോയി ആ പ്രശ്നം തീർത്തു. വീട് ചേച്ചിക്ക് തിരികെക്കിട്ടി. ഞാനീ എടപെടലുകളിൽ മുന്നോട്ടു വന്നേയില്ല.
ഇനി ചേച്ചീടൊപ്പം പോയി എൻ്റെ ചേട്ടൻ്റെ പത്തി മടക്കണം. ആ മണുകുണാഞ്ചൻ്റെ ന്മാര പെണ്ണുമ്പേടേം. ആഹ്! അതിനിയൊരു കഥയായിപ്പറയാം.
ഇപ്പോൾ ഞാനൊറ്റയ്ക്കല്ല. എൻ്റെയെല്ലാക്കാര്യങ്ങളും ശ്രദ്ധിക്കാൻ എൻ്റെ പെണ്ണ്… ചേച്ചി…. അമ്മ…. എല്ലാമായ ദേവി എൻ്റൊപ്പമുണ്ട്. കർമ്മഫലം!
(കഥ കഴിഞ്ഞു)