കർമ്മഫലം [ഋഷി]

Posted by

റൊമ്പ താങ്ക്സ്. കൈ കൂപ്പിയിട്ട് ഞങ്ങളിറങ്ങി നടന്നു.

നല്ല വിശപ്പു തോന്നി. പോണവഴിക്ക് ഒരു ടിപ്പിക്കൽ തമിഴ് ഹോട്ടലീക്കേറി ഓരോ പൊങ്കലും വടയും കാപ്പിയും തട്ടി. ചെക്കനും വാങ്ങിക്കൊടുത്തു.

വെയിലു മൂക്കണ്ട സമയമാണ്. ഏതോ ഭാഗ്യത്തിന്ന് ചെറിയൊരു മഴക്കോളു കണ്ടു. കറുത്ത മേഘങ്ങൾക്കുള്ളിൽ മറഞ്ഞ സൂര്യൻ. ആ ചൂടുകുറഞ്ഞ വഴികളിലൂടെ ഞങ്ങൾ ചെക്കനേം പിൻതുടർന്ന് കടൽത്തീരത്തെത്തി.

ഒരു കറുത്തു മെലിഞ്ഞ കിഴവൻ്റെയടുത്തേക്ക് ചെക്കൻ ഞങ്ങളെ കൊണ്ടുപോയി. ഏതോ കർമ്മഫലം! പാവം ഇപ്പോൾ കഞ്ഞികുടിച്ചു കിടക്കുന്നത് ഞങ്ങളെപ്പോലുള്ള ചിലർ വരുന്നതുകാരണമാണ്. ബാക്കിയുള്ള പട്ടൻമാരുടെ പ്രൗഢിയോ വാഗ്ധോരണിയോ ഈ പാവത്തിനില്ല!

വാങ്കോ! ഉക്കാരുങ്കമ്മാ! തമ്പീ. പുള്ളി ഞങ്ങളെ ക്ഷണിച്ചു.

ആദ്യം തന്നെ ഞങ്ങൾ ബന്ധുക്കളല്ലെന്നും വെവ്വേറെ ആത്മാക്കളുടെ കർമ്മത്തിനാണു വന്നതെന്നും ഞാൻ ബോദ്ധ്യപ്പെടുത്തി.

കിഴവൻ പെട്ടെന്നു തന്നെ ദർഭ, എള്ളും പൂവും, എണ്ണ, ചോറിൻ്റെ ഉരുളകൾ എന്നിവ നിരത്തി. ദർഭപ്പുല്ലിൻ്റെ മോതിരങ്ങൾ ഞങ്ങളെയണിയിച്ച് കർമ്മങ്ങളിലൂടെ കൈ പിടിച്ചു നടത്തി. തിരകളുമ്മവെയ്ക്കുന്ന തീരത്തിൻ്റെയരികിൽ കെട്ടിയ സിമൻ്റു തറയിൽ ഞങ്ങൾ… ഇന്നലെ വരെ വെറും രണ്ടപരിചിതർ… ഇന്ന് ഇവിടെ ഏതോ കർമ്മപാശങ്ങളിൽ ബന്ധിതരായി ഉറ്റവരുടെ അന്തിമ കർമ്മങ്ങൾ ചെയ്യുന്നു! യാന്ത്രികമായി ഞങ്ങൾ കർമ്മങ്ങൾ ചെയ്തു. ഇടയ്ക്ക് ചേച്ചി തേങ്ങി… ഞാൻ ചെവി കൂർപ്പിച്ചു. ഭർത്താവിനും മകനും വേണ്ടിയാണ് പാവം കർമ്മങ്ങൾ ചെയ്യുന്നത്! ആ ഷോക്കിൽ നിന്നും ഉണരുന്നതിനു മുന്നേ നമ്മടെ കർമ്മി രണ്ടു വലിയ കുടങ്ങളിൽ ഞങ്ങൾ കൊണ്ടുവന്ന അസ്ഥികളും ചാരവും പിന്നെ കർമ്മങ്ങളുടെ അവശേഷിപ്പായ ദർഭയും എള്ളും പൂവും നിറച്ചേൽപ്പിച്ചു.

ഉങ്കൾ കടലിലിറങ്കി അസ്ഥി പിന്നാടി പോടുങ്കോ. അപ്പറം രണ്ടു വാട്ടി മുങ്ങി നിവരുങ്കോ! പാവം അറിയാവുന്ന മലയാളം കലർന്ന തമിഴിൽ മൊഴിഞ്ഞു.

ഞാൻ പറഞ്ഞതിലും കൂടുതൽ കാശു കൊടുത്തപ്പോൾ പാവത്തിൻ്റെ കണ്ണുകൾ തിളങ്ങി.

ഉണ്ണീ! നിക്ക് കടലില് മുങ്ങണം. നിയ്യെൻ്റെ കൈ പിടിക്കണേ. കടലു കണ്ട് പേടിയാവണു. ചേച്ചി തിരമാലകളെ നോക്കി ഒന്നു കിടുത്തു.

ഒരു നിമിഷം ചേച്ചീ. ഞാനൊരു തോർത്തുടുത്തിട്ട് മുണ്ടും കുപ്പായവുമഴിച്ച് ചെക്കനെയേൽപ്പിച്ചു.

ചേച്ചീടെ കയ്യും പിടിച്ച് ഞാൻ കടലിലേക്കിറങ്ങി. ഒരു കയ്യിൽ ഞങ്ങൾ രണ്ടുപേരും അസ്ഥികലശങ്ങൾ പേറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *