ഇത്തൂന്റെ ചിന്ത പോയൊരു പോക്ക് നോക്കണേ . .മ്മ്മ്.. ഇതിന് പ്രണയത്തിന്റെ ഗന്ധമാണോ ?.. ബെഡിൽ ചാരി ഇരുന്ന് ഞാൻ ആദ്യത്തെ പേജ് മറിച്ചു..
നാണമില്ലല്ലോ മറ്റൊരാളുടെ ബുക്ക് തുറന്നു നോക്കാൻ …. എന്തായാലും നോക്കി ഇനി മുഴുവൻ വായിച്ചിട്ട് ബുക്ക് പൂട്ടിയ മതി അനുമോൻ..
(പടച്ചോനെ ഇതെന്താ ,,, ഞാൻ വായിക്കുമെന്ന് അവളെങ്ങനെ മനസ്സിലാക്കി.. എന്ന പിന്നെ വായിച്ചിട്ട് തന്നെ കാര്യം , ഞാൻ വായന തുടർന്നു……..
കുറച്ചു കഷ്ടപ്പെട്ട് എഴുതിയതാണെ . പാതിയിൽ വെച്ച് വായന നിർത്തരുത്…..,,
ഇങ്ങളെ വിചാരമെന്താ ഞാൻ അങ്ങോട്ട് വന്ന് ഇഷ്ടം പറയുമെന്നോ ?..
അല്ല എന്ന് മറുപടി ആണെങ്കിൽ .. ഞാൻ ഒന്ന് ചോദിക്കട്ടെ പിന്നെ ഈ രണ്ടു വർഷം അൻവർക്ക എന്തിനാ എന്നോടുള്ള പ്രണയം മറച്ചു വെച്ച് നടന്നത് ?…
കണ്ണ് തള്ളണ്ട അൻവർക്കാക്ക് എന്നെ ഇഷ്ട്ടമാണെന്ന് . എന്നോട് കുറച്ചു മാസങ്ങൾക്ക് മുമ്പ് മറ്റൊരാൾ പറഞ്ഞിട്ട് ഞാൻ അറിഞ്ഞിരുന്നു …,
ഞാൻ ഓർത്തു എന്നിട്ടാണോ നീ വേറെ പ്രണയിക്കാൻ പോയത് . തുറന്നു പറയാൻ വന്ന എന്നെ അതിനൊന്ന് സമ്മതിച്ചത് പോലും ഇല്ലല്ലോ ,, ഞാൻ ബാക്കി അക്ഷരങ്ങളിലേക്ക് സഞ്ചാരം തുടങ്ങി ..
അക്ഷരത്തിന് വിത്യാസം കണ്ടു നല്ല ഭംഗി ആയിരുന്നു ആ എഴുത്തിന് ഇനി ആ എഴുത്ത് എന്താന്ന് അറിയണം …. ഞാൻ വായന തുടർന്നു
ഇങ്ങനൊരു എഴുത്ത് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതല്ല … പക്ഷെ എഴുതേണ്ടി വന്നു ഇത് വായിച്ചിട്ട് എന്നെ മനസ്സിലാക്കുമെന്നോ വെറുക്കുമോ എന്നൊന്നും എനിക്കറിയില്ല …
അനു .. അങ്ങനെ വിളിച്ചോട്ടെ ഞാൻ..
കഴിഞ്ഞ മൂന്ന് വർഷമായി ഈ അനുനേ ഞാൻ സ്നേഹിക്കാൻ തുടങ്ങിയിട്ട്..
നമ്മൾ ഏകദേശം ഒരേ ടൈപ്പ് ആണ് .. അനു റിനീഷ അറിയാതെ അവളെ രണ്ടു വർഷം പ്രണയിച്ചു..
അത്പോലെ ഞാൻ മൂന്ന് വർഷമായി അനുനോട്. തുറന്നു പറയാൻ പേടിച്ചിട്ട് അനുവറിയാതെ അനുവിനെ സ്നേഹിക്കുന്നു…