തമ്പുരാട്ടി 3 [രാമന്‍]

Posted by

കലി വലിഞ്ഞു കേറിയ ഞാൻ അയാൾക്ക് നേരെ തിരിഞ്ഞു.ഞാൻ പറയുന്നത് ചന്ദ്രനോട് ആണേലും അത് എത്തുന്നത് അമ്മയുടെ കാതിലാവും എന്ന് എനിക്ക് നല്ലപോലെ അറിയാം. എന്നാലും ആ പേടിയൊന്നും എന്റെ മനസ്സിലേയുണ്ടായിരുന്നില്ല.

“ചന്ദ്രേട്ടാ..രണ്ടു ദിവസം മുന്നേ ഞാനൊരു കാര്യം പറഞ്ഞിരുന്നു.മറന്നു പോയില്ലല്ലോ ല്ലേ.. ഇനിയെന്നോട് ചിലക്കാൻ വന്നാ.. നായിന്റെ മോനേ.” ഞാൻ കണ്ണുരുട്ടി അയാളുടെ മുന്നിലേക്ക് നിന്നു.ചന്ദ്രൻ രണ്ടടി ബാക്കിലേക്ക് വെച്ചു വിറച്ചു.

“എന്നെകൊണ്ടത് ചെയ്യിക്കരുത്…” ഞാൻ മുരണ്ടു കൊണ്ട് ചന്ദ്രന്റെ ചുറ്റുമുള്ള ആളുകളുടെ മുഖത്തേക്ക് നോക്കി.. എല്ലാരും എന്നെ ഭയത്തോടെ നോക്കുന്നു. അമ്മയോടുള്ള പേടിയല്ല ആ മുഖത്തു കണ്ടത് എന്റെ മുഖത്തു നിന്ന എന്തോ ഭാവം അവരെ പേടിപ്പിച്ചു കളഞ്ഞതാണ്.

ചന്ദ്രൻ അതോടെ അടങ്ങിയെന്ന് മനസ്സിലായി. അയാൾക്ക് ഇനി നാണം കെടാൻ വേറെ ഒന്നും വേണ്ട. നാട്ടുകാരുടെ നോട്ടം ചിരിയോടെ അയാളുടെ അടുത്തേക്ക് തിരയുന്നത് എനിക്ക് കാണാമായിരുന്നു.ഇടയിൽ എവിടെനിന്നോ മുന്നിലേക്ക് വന്ന സെന്തിൽ എന്നെ നോക്കി ചിരിച്ചു. അവന്റെ മുഖത്തു എന്നോടുള്ള അഭിമാനം കണ്ടു. ഞാൻ രതീഷിന്റെ അടുത്തേക്ക് ചെന്നു.ആ മുഖം കാണുമ്പോ എനിക്കൊന്ന് പൊട്ടിക്കാൻ തോന്നുന്നുണ്ട്. തരിച്ചു വന്ന കൈ ഞാൻ ബാക്കിൽ കെട്ടി അയാളുടെ മുന്നിൽ നിന്നു.

“ഇവരെത്ര താരനുണ്ട്…” അയാൾ പരുങ്ങി.

“അത് മോനേ….”

“എന്തേ കണക്കില്ലേ…?..”ഞാൻ ഒച്ചയിട്ടു.ഞെരമ്പിലൂടെ ദേഷ്യം തിളച്ചു മറയായിരുന്നു.

“അത്… ഞാൻ…” ആ കൊണച്ച തപ്പൽ കണ്ട് ഞാൻ പല്ല് കൂട്ടി ഞെരിച്ചു.

“വൈകുന്നേരമാവുമ്പോഴേക്കും. കണക്കും കൊണ്ട് വീട്ടിൽ വരണം… എത്രയാന്നു വെച്ചാൽ പൈസ ഞാൻ തരും.മനസ്സിലായോ??…” വിരൽ ചൂണ്ടി ഞാൻ കാര്യം നിരത്തി.

“ഇവരെ ഇനി ഇവിടെ നിന്ന് ഇറക്കി വിട്ടാൽ… ഞാൻ പിന്നെ ചേട്ടന്റെ വീട്ടിലേക്കാ വരാ…എന്നേക്കൊണ്ട് അത് ചെയ്യുക്കരുത് .” അയാൾ എല്ലാത്തിനും വിറച്ചു കൊണ്ട് തലയാട്ടി.ഉള്ളിൽ പുകയുന്ന ദേഷ്യവും ഏട്ടത്തിയുടെ കാര്യത്തിലുള്ള വിഷമവും പുറത്തേക്ക് ചാടുന്നതിനു മുന്നേ..ഞാൻ മരവിച്ചു നിൽക്കുന്ന ഏട്ടത്തിയെ നോക്കി. എന്നെ കണ്ണ് മുറിയാതെ നോക്കാണ് പാവം!!കരയുന്നുണ്ട്. ആ കണ്ണിൽ നിസ്സഹായമായ ഒരു തേങ്ങൽ മാത്രമാണ്.വാവിട്ടു കരയുന്ന ഏട്ടത്തിയുടെ കയ്യിലുള്ള വാവയെ ഞാൻ കൈ നീട്ടി വാങ്ങി.പെണ്ണ് അതിന്റെ അച്ഛനാണ് എന്ന് കരുതി കാണും എന്റെ കയ്യിലേക്ക് ഒറ്റ ചാട്ടമായിരുന്നു. ഞാൻ വാവായെ എന്റെ നെഞ്ചിലേക്ക് ചേർത്തു. എന്റെ അനിയത്തിയല്ലേ? ചന്ദ്രനും നാട്ടുകാരും കാണെ ഏട്ടത്തിയുടെ കൈ പിടിച്ചു എന്നോട് ചേർത്തു നിർത്തി .

Leave a Reply

Your email address will not be published. Required fields are marked *