” എന്ത് കാര്യങ്ങൾ ”
” വല്ല ഡിമാൻഡ് സോ ആഗ്രഹങ്ങളോ അങ്ങനെ എന്തെങ്കിലും പിന്നെ ചോദിച്ചില്ല പറഞ്ഞില്ല എന്ന് പറയരുത് ”
” എനിക്ക് അങ്ങനെ ഡിമാൻഡ് ഒന്നും ഇല്ല …… പിന്നെ കല്യാണം കഴിഞ്ഞാലും ഞാൻ ഇവിടെയെ നിൽക്കു അനിയത്തിയുടെ പഠിത്തം ഓകെ ഞാനാ നോക്കുന്നത് ”
” മ്മ്മ് അത് ഇവിടെയും അവിടെയും അയി ഓകെ നിൽക്കാം….. പിന്നെ ”
” പിന്നെ എന്റെ സാലറി ക്യാഷ് ഞാൻ ഷെയർ ചെയ്യില്ല… എനിക്ക് ചിലവുകൾ ഉണ്ട് ”
” പിന്നെ ”
” പിന്നെ …. കല്ല്യാണം കഴിഞ്ഞ ഉടനെ പ്രസവിക്കാൻ ഒന്നും പറ്റില്ല ”
” ഉടനെ എന്ന് പറഞ്ഞാൽ…. എത്ര കാലം കഴിഞ്ഞിട്ട് ”
” എന്റെ സഹോദരങ്ങൾ ഒരു കരക്ക് എത്തിച്ചിട്ട് ”
” അത് തൽകാലം നമുക്ക് ഒന്നും പ്ലാൻ ചെയ്യേണ്ട …. കിട്ടിയാൽ കളയണ്ട ”
” വേണ്ടാ പ്ലാനിങ് വേണം…. കല്യാണം കഴിഞ്ഞും നമ്മൾ നല്ല ടെർമ്മ്സിൽ ആണെങ്കിൽ മുൻകരുതൽ ഒന്നും എടുക്കാൻ പറ്റില്ല ”
” എന്റെ അഭിപ്രായത്തിൽ ഉടൻ തന്നെ കുട്ടി ഉണ്ടാകണം എന്നാണ് ”
” എന്നാലല്ലേ അതും പറഞ്ഞു എന്നെ തളച്ചിടാൻ പറ്റുള്ളൂ ”
” എനിക്ക് ഓർമ വെക്കും മുൻപ് എന്റെ അച്ഛൻ മരിച്ചു പോയതാ….. എനിക്ക് കിട്ടാത്ത അച്ഛന്റെ വാത്സല്യം എന്റെ മകനോ മകൾക്കോ ഇരട്ടിയായി തിരിച്ചു കൊടുക്കണം എന്നുണ്ട്…… പിന്നെ നിനക്കും അതായിരിക്കും നല്ലത് … കല്യാണം കഴിയുമ്പോൾ കാരിയറിനു ഒരു ഗ്യാപ് വീഴുമല്ലോ അത് അങ്ങ് യേസ്റ്റന്റ് ചെയ്താൽ മതിയല്ലോ…. ഇടക്ക് വീണ്ടും ഒരു ഗ്യാപ് വീഴില്ല പിന്നെ കരിയറും കുഞ്ഞിനെ നോക്കുന്നതും കുട്ടികുഴഞ് രണ്ടും കയ്യിൽ നിന്നും പോവില്ല.. പിന്നെ കുഞ്ഞ് ജനിച്ചു രണ്ട് വർഷം വരെയെങ്കിലും നമ്മൾ നല്ല കെയർ കൊടുക്കണം മറ്റുള്ളവരെ നോക്കാൻ ഏൽപ്പിക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ല….. “