കോയിൽലേഷൻ [Danmee]

Posted by

 

” കണ്ട് …. കണ്ടുപിടിച്ചത്   ആ  അതെക്കെ   ഉണ്ട്‌ ”

 

” ശങ്കരൻ മാമനെ  എങ്ങനെ  അറിയാം ”

 

 

” ഏത്  ശങ്കരൻ മാമൻ!!!”

 

പെട്ടെന്ന് അവൾ ചോദിച്ചപ്പോൾ  ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു  പോയി.   അപ്പോൾ  അവൾ  എന്നെ സംശയത്തോടെ നോക്കി.  അവളുടെ  മുഖം കറുത്തു.

 

” എന്റെ  പേര്  എന്താ ”

 

ഞാൻ  മിണ്ടാതെ  നിന്നത്തെ  ഉള്ളു.   അവളുടെ മുഖം വാടി  ആ  പ്രെസരിപ്പും മറി.

 

” അതല്ലേ ഞാൻ  ആദ്യം  ചോദിച്ചത്    നിന്റെ  പേര് എന്താ എന്ന് ”

 

 

” മ്മ്മ്   ഞാൻ  വിചാരിച്ചു    എന്നെ തിരക്കി  കണ്ട് പിടിച്ചത് ആയിരിക്കുമെന്ന്…. ഹാ  ”

 

 

” ഞാൻ  തിരക്കി  ഒരുപാട്   ……  ഒരു ഡീറ്റൈൽസും കിട്ടിയില്ലായിരുന്നു…..   ഈ  ആലോചന  അത്  കോയിൻസിഡൻസ് ആണ്‌…..  എനിക്ക്  വലിയ  ഇന്റെരെസ്റ്റ്  ഒന്നും  ഇല്ലായിരുന്നു….  നീയാണ്  പെണ്ണെന്നു  ഇവിടെ  വന്നപ്പോഴാ  അറിയുന്നത്.. ”

 

 

” പേരും പോലും  അറിയാതെ വന്നപ്പോൾ  തോന്നി….  ഞാൻ  തിരക്കിയത്  ഒന്നും ഇല്ല .. പക്ഷെ എന്നെ തിരക്കി വരുമോ  എന്ന്  നോക്കിയിരുന്നു.  ഞാനും ഈ  ആലോചനക്ക്  റെസ്പോണ്ട് ഒന്നും  ചെയ്തിരുന്നില്ല.. ഇയാളാണ് പയ്യൻ  എന്ന്  ഇപ്പോഴാ  അറിയുന്നത് ”

 

 

” അപ്പോൾ പറ   എന്താ  തന്റെ  പേര് ”

 

” അതല്ലല്ലോ    അതിന്റെ  ശെരി … നീ എന്നെ  കണ്ട് പിടിച്ചു  വന്നതല്ലല്ലോ ”

 

” ചുമ്മാ  പറ ”

 

” വേണ്ടാ   ഇത്‌   ശെരിയാവില്ല  ”

 

 

” ഞാൻ  നിന്നെ  തിരക്കി  വന്നതാണെന്ന് വിചാരിച്ചാൽ പോരേ ”

 

” പക്ഷെ  അങ്ങനെ  അല്ലല്ലോ ”

 

” വിധി നമ്മളെ  ഒരുമിപ്പിച്ചത് ആണെങ്കിലോ ”

 

” അതാണ് …. നീ  അങ്ങനെ അല്ലെ  വിചാരിക്കുന്നത്   അപ്പോൾ  ഞാൻ ചിന്തിച്ചത് ശെരിയാണ് “

Leave a Reply

Your email address will not be published. Required fields are marked *