കോയിൽലേഷൻ [Danmee]

Posted by

” എന്നോടും  ഡോക്ടർ ഇതെക്കെ തന്നെ  പറഞ്ഞു “

” നമ്മൾ എന്താ  ഇനി  ചെയ്യേണ്ടേ “

” ഞാൻ എന്റെ ഒരു ഫ്രണ്ടിന്റെ നമ്പർ  തരാം  …. നിങ്ങൾ  അവനെ കാര്യങ്ങൾ  ഏൽപ്പിച്ചിട്ടു പൊക്കോ “

അയാൾ  പറഞ്ഞ നമ്പറിൽ  വിളിച്ചപ്പോൾ  അരമണിക്കൂർ എത്താം എന്ന്  പറഞ്ഞു. ഞങ്ങൾ  അയാളെ  കത്ത് ഹോസ്പിറ്റൽ റിസപ്ഷനിൽ  ഇരുന്നു. ഇതിനിടക്ക് ഞങ്ങൾ  പല കാര്യങ്ങളും സംസാരിച്ചു. എന്തോ  പേരും അഡ്രസ്സും പരസ്പരം പറഞ്ഞില്ല.  എനിക്കും  ഒരു കൗതുകം തോന്നി.

ഞാൻ അങ്കിളിന്റെ ഫ്രണ്ടിനെ കണ്ട്  കീ യും കാർഡുകളും കൊടുത്തിട്ട് തിരിച്ചു വന്നപ്പോൾ  അവളെ  കണ്ടില്ല.  ഞാൻ  അവിടെ മൊത്തം  നോക്കി  പക്ഷെ അവളെ മാത്രം  കണ്ടില്ല.
ഹോസ്പിറ്റൽ റിസപ്‌ഷനിൽ കുറച്ചു പാർട്ടിക്കാർ നിൽക്കുന്നത് കണ്ടപ്പോൾ  എനിക്ക്  കാര്യം  പിടികിട്ടി. ഇനി  അവളെ നോക്കിയിട്ട്  കാര്യമില്ല  പരിജയം ഉള്ള ആരെയോ കണ്ടപ്പോൾ  ഇവിടെ നിന്ന് മാറിയതാ.

*——————————–*

“മോനെ!”””””””!!!!!!”

അമ്മയുടെ നിലവിളി കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും  ഉണർന്നത്. ഞങ്ങൾ ഇപ്പോഴും  കാറിലാണ്. എന്റെ നിയന്ത്രണം  വിട്ടപ്പോൾ  അമ്മ  നിലവിച്ചത് ആണ്‌.

ഞാൻ പെട്ടെന്ന്   വണ്ടി നിയന്ത്രണത്തിലാക്കി.

” കുഴപ്പമില്ല  ചേച്ചി  മോൻ  ദിവാസ്വപ്നം കണ്ട് തുടങ്ങിയതാ……… പക്ഷെ മോനെ  വണ്ടിയിൽ  ഞങ്ങൾ കൂടി  ഉണ്ട്‌ എന്ന് ഓർക്കുന്നത് നല്ലതാ…….  പിന്നെ  നിങ്ങൾ  ഇനിയും  ജീവിക്കാൻ  ഉള്ളത്  അല്ലെ. “

പുറകിൽ ഇരുന്ന  ബ്രോക്കർ പറഞ്ഞു.  അമ്മ  എന്നെ  നോക്കി  ഒന്നു  ചിരിച്ച ശേഷം പറഞ്ഞു.

” നീ നോക്കി  ഓടിക്ക് “

എന്റെ കല്യാണം എത്രയും വേഗം നടത്തണമെന്ന് അമ്മയുടെ  ആഗ്രഹമായിരുന്നു.  അത്കൊണ്ട് തന്നെ  അമ്മ  എടിപിടി എന്നുപറഞ്ഞു  കാര്യങ്ങൾ  നിക്കി. എനിക്കും  ഈ  കല്യാണത്തിന്  നൂറുവട്ടം  സമ്മതം ആയത് കൊണ്ട് ഞാനും അമ്മയോട്  സഹകരിച്ചു.

ഞാനും  സംയുക്തയും ഫോൺ വിളികളിലൂടെ കൂടുതൽ  അടുത്തു. പിന്നെ  ഇടക്ക് കാണാനും  പോകാറുണ്ട്.

” ഹലോ  അവിടെ എന്തക്കായയി ഒരുക്കങ്ങൾ “

” വീട്ടിൽ കുറച്ച് മൈന്റൈനൻസ് വർക്ക്‌ ഉണ്ട്‌ പിന്നെ  പെയിന്റ് അടിക്കാൻ കളർ സെലക്ട്‌ ചെയ്തിട്ടുണ്ട് “

” എന്താ  കളർ “

” മിക്സ്‌ ആണ്‌   അനിയത്തിയുടെ സെലക്‌ഷൻ ആണ്‌……  നമ്മുടെ ബെഡ്‌റുമിൽ മാത്രം ഞാൻ  ആണ്‌  സെലക്ട് ചെയ്തത് “

” അത് ഏത്  കളറ “

” ഇവിടെ  വരുമ്പോൾ  കണ്ടാൽ  മതി …………. പിന്നെ  നമുക്ക്  നമ്മുടെ  അങ്കിളിനെ  ഒന്നു  പോയി  കാണണ്ടേ “

” ഏത് അങ്കിൾ “

” നമ്മൾ  ഇങ്ങനെ  ഇരുന്നു  സംസാരിക്കുന്നതിനും  എന്തിന് നമ്മുടെ   കല്യാണത്തിന് തന്നെ  കാരണക്കാരനായ അങ്കളിനെ “

” അയാളെ  പോയി  കാണാനോ  എന്തിന് “

Leave a Reply

Your email address will not be published. Required fields are marked *