” ഉവ്വ ഉവ്വ ”
അമ്മയുടെ നിർബന്ധത്തിന് വഴങ്ങി പിറ്റേന്ന് ഞാൻ ലീവ് എടുത്തു.
അമ്മ പറഞ്ഞ സ്ഥാലം വീട്ടിൽ നിന്നും വളരെ ദൂരെ ആയിരുന്നു അതുകൊണ്ട് ഞാൻ എന്റെ ഫ്രണ്ടിന്റെ കാർ എടുത്തു.
” നീ ഈ വേഷത്തിലാണോ വരുന്നത് ”
പെണ്ണുകാണാൻ റെഡിയായി ഇറങ്ങിയ എന്നെ കണ്ട് അമ്മ ചോദിച്ചു.
” ഇതിന് എന്താ കുഴപ്പം ”
” ഡാ നീ രാജിയുടെ കല്യാണത്തിന് ഇട്ട ഷർട്ടും പാന്റും എടുത്ത് ഇട് ”
” ഇനി ഇപ്പോൾ സമയം ഇല്ല അമ്മ ഇറങ്ങിക്കെ ”
” ഡാ നീ വേഷത്തിൽ വരരുത് ”
” അമ്മേ ആ ഷർട്ട് ഇനി തേച്ചു വരുമ്പോയേക്കും സമയം ഒരുപാട് എടുക്കും …. ഇത് കഴിഞ്ഞിട്ട് ഒരുപാട് പരിപാടികൾ പ്ലാൻ ചെയ്തിട്ടുണ്ട് …. വല്ലപ്പോഴുമാണ് ഒരു ലീവ് എടുക്കുന്നത് ”
” അങ്ങനെ ആണെങ്കിൽ വിഷുവിന് എടുത്ത ഷർട്ടും മുണ്ടും ഇട് അത് ഞാൻ ഈ ഇടക്ക് കഴുകി തേച്ചു വെച്ചതാ ”
അമ്മ വിടാൻ ഉദ്ദേശം ഇല്ല . അമ്മ ഒരു കൊച്ചു കുട്ടിയെ ഒരുക്കുന്നത് പോലെ എന്നെ ഒരുക്കി. മുൻപ് സ്കൂളിൽ പോകുമ്പോൾ അമ്മ എന്നെ ഒരുകിയിരുന്നത് ആണ് എനിക്ക് ഓർമ വന്നത്.
അമ്മ പറഞ്ഞ ഷർട്ടും മുണ്ടും പിന്നെ പെർഫ്യൂമും ഇട്ടുകൊണ്ട് ഞാൻ റെഡിയായി ഇറങ്ങി. കറിൽ കയറുമ്പോൾ അമ്മ നല്ലത് പോലെ പ്രാർത്ഥിക്കുന്നണ്ടായിരുന്നു . ജംഗ്ഷനിൽ വെച്ച് അമ്മ ഏർപ്പാട് ആക്കിയ ബ്രോക്കറും കറിൽ കയറി. അയാൾ കറിൽ കയറിയപ്പോൾ തൊട്ട് പെണ്ണിന്റെ വിട്ടുകാരുടെ മഹിമയും പെണ്ണിന്റെ സ്വഭാവത്തെ കുറിച്ചും വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
” ഇത്രയും അടക്കവും ഒതുക്കവും ഉള്ള ഒരു പെണ്ണിനെ ഇനി കിട്ടുമെന്ന് തോന്നുന്നില്ല. ഇപ്പോഴത്തെ കാലത്ത് പെൺകുട്ടികൾ എങ്ങനയാ നടക്കുന്നത് …….. പഠിച്ചു സ്വന്തമായി ഒരു ജോലി നേടി. താഴെ ഉള്ളതിനെ പഠിപ്പിക്കുന്നത് ഈ കൊച്ച. “