ഞാൻ എന്റെ ചെവിയിൽ ഉള്ള ഹെഡ് സെറ്റ് ഊരി ബാഗിൽ തിരിച്ചു വെച്ചു. അവളോട് എന്തെക്കെയോ ചോദിക്കണം എന്ന് ഉണ്ട് പക്ഷെ എങ്ങനെ തുടങ്ങും എനിക്ക് ആകെ വെപ്രാളമായി. കുറച്ച് കഴിഞ്ഞു അവൾ ഹെഡ്സെറ്റ് ഊരി അപ്പോൾ . ഞാൻ മുരടനാക്കി കൊണ്ട് അവളോട് സംസാരിക്കാൻ വേണ്ടി സെറ്റിന് അറ്റത്തേക്ക് ഇരുന്നു.
” എന്താ എന്നെ എവിടെയെങ്കിലും വെച്ച് മുൻപ് കണ്ടിട്ടുണ്ട് അല്ലെ ”
ഞാൻ എന്തെങ്കിലും ചോദിക്കും മുൻപ് അവൾ ഇങ്ങോട്ട് ചോദിച്ചു.
” ഇല്ല ”
ഞാൻ മറുപടി പറഞ്ഞു.
” അപ്പോൾ ഞാൻ സുന്ദരി ആണെന്ന് തോന്നി കാണും ….അത് പറയാൻ ആണോ ”
” അത്……. ”
” താൻ കുറെ നേരമായി എന്നെ നോക്കുന്നുണ്ടായിരുന്നല്ലോ …… എന്താ കാര്യം….. എന്റെ മുഖത്ത് എന്തെങ്കിലും വൃത്തി കേട് ഉണ്ടോ ”
” ഹേയ് ഇല്ല ”
” പിന്നെ എന്താ ”
അവളുടെ പെട്ടെന്ന് ഉള്ള ചോദ്യങ്ങൾ കാരണം ഞാൻ കാറ്റ് പോയ ബലൂൺ പോലെ അയി. പേട്ട സ്റ്റേഷൻ ആയപ്പോൾ അവൾ ബാഗും എടുത്തുകൊണ്ട് പുറത്തേക്ക് പോയി. ഞാൻ കുറച്ചു നേരം അവിടെ ഇരുന്നു പോയി. പതുക്കെ എല്ലാവരും ഇറങ്ങി കഴിഞ്ഞാണ് ഞാൻ ട്രെയ്നിൽ നിന്നു ഇറങ്ങിയത് .
പുല്ല് ഉള്ള മൂഡ് പോയി. അപ്പോൾ എന്റെ ഫോണിൽ ലീന മേഡം വിളിച്ചു.
ഇതെങ്കിൽ ഇത് . ഞാൻ ഫോൺ അറ്റൻഡ് ചെയ്‌തു.
” ഞാൻ പേട്ട എത്തി മേഡം ദേ വരുന്നു. ”
ഫോൺ വെച്ച ശേഷം. ഞാൻ സ്റ്റേഷന് പുറത്തേക്ക് ഇറങ്ങാൻ നോക്കി. മുമ്പ് പ്ലേറ്റ്ഫോമിന്റെ എൻഡിൽ ഒരു ചെറിയ ഇടവഴി പോലെ ഉണ്ടായിരുന്നു. അത് വഴിയിൽ പോയാൽ സിഗ്നലിന്റെ അടുത്ത് എത്താമായിരുന്നു. പക്ഷെ ഇപ്പോൾ അവിടെ നെറ്റ് കേട്ടി അടച്ചിരിക്കുന്നു. പുല്ല് ഇനി തിരിച്ചു നടക്കണമല്ലോ. തിരിച്ചു നടക്കാൻ ഒരുങ്ങിയപ്പോൾ ആണ് റെയിൽവേ മേൽപ്പാലത്തിന്റെ സൈഡിൽ കൂടെ പാലത്തിനു മുകളിൽ പോകുന്ന വഴി ശ്രെദ്ധിക്കുന്നത്. ഞാൻ അതിലെ നടന്ന് പാലത്തിനു മുകളിൽ കയറി. അപ്പോൾ മുന്നിൽ ആവൾ ട്രെയിനിൽ വെച്ച് എന്റെ വാ അടപ്പിച്ചവൾ. ഞാൻ അൽപം വേഗത്തിൽ നടന്നു. എന്റെ മുന്നിൽ നടന്ന അവൾ പെട്ടെന്ന് തിരിഞ്ഞു നിന്നു.