“പക്ഷെ കാമുകനാവാൻ പറ്റും,”
മനീഷ ഒരു പ്രത്യേക ഭാവത്തിൽ അവനെ നോക്കി.
“എന്റെ അമ്മോ!”
അത് കണ്ട് മനോജ് തലയിൽ കൈ വെച്ചു.
“ആ ഉണ്ടക്കണ്ണ് രണ്ടും പിന്നേം ഉരുട്ടി എന്നെ പേടിപ്പിക്കേണ്ട…കാളിദാസനെപ്പോലെയോ ഗിരീഷ് പുത്തഞ്ചേരിയെപ്പോലെയോ പെണ്ണിന്റെ സൗന്ദര്യം കവിതയാക്കി പറയാൻ എനിക്ക് പറ്റത്തില്ല. അതുകൊണ്ട് പറഞ്ഞതാ എന്റെ പൊന്ന് ചേച്ചി!”
മനീഷ അവന്റെ നേരെ അദ്‌ഭുതത്തോടെ നോക്കി.
“ചെറുക്കൻ എൻജിനീയർ ആയില്ല…അതിന് മുമ്പേ എന്താ ഡയലോഗൊക്കെ!”
മനോജ് ഉച്ചത്തിൽ ചിരിച്ചു.
“എന്തായാലും ഞാൻ പോകുന്നോടം വരെ തലമുടിയേൽ ഒക്കെ പിടിച്ച് ചുമ്മാ സുഖിപ്പിക്കത്തില്ലേ?
അവൻ ചോദിച്ചു.
“പിന്നെ…എനിക്കതല്ലെ പണി! നീ ഒന്ന് പോ മനൂ…”
“പിന്നെ എനിക്ക് പെണ്ണ് കെട്ടാൻ പ്രായോം ആയില്ലല്ലോ…”
“ആയെങ്കി കെട്ടിയേനെ! ഒന്ന് പോടാ!”
“കെട്ടും! ചേച്ചിയെപ്പോലെ ഒരു സുന്ദരീനെ കിട്ടിയാ കണ്ണും അടച്ച് കെട്ടിയിരിക്കും!”
ഒരു നിമിഷം മനീഷയുടെ കണ്ണുകൾ വിടർന്നു. ചുണ്ടുകൾ മലർന്നു. കവിളുകൾ ചുവന്നു. സുന്ദരമായ അവളുടെ മുഖത്ത് നാണത്തിന്റെ നക്ഷത്രങ്ങൾ വിടർന്നു.
“ബാങ്ക്ലൂർ പോലെ ഒരു ഹൈ ഫൈ സീറ്റിൽ എപ്പഴും ഫുൾ ഗ്ളാമർ പെമ്പിള്ളേരുടെ കൂടെ കഴിയുന്ന നീയാണോ എന്നെ സുന്ദരിയാക്കുന്നെ! ചുമ്മാ സുഖിപ്പിക്കല്ലേ മനൂ!”
“ഒന്ന് പോ ചേച്ചി…”
അവളുടെ മറ്റേ കൈയ്യെടുത്ത് നീണ്ട വിരലുകളിൽ തഴുകിക്കൊണ്ട് അവൻ പറഞ്ഞു.