“ചേച്ചി ഒന്നും പറഞ്ഞില്ല…”
അൽപ്പം കഴിഞ്ഞ് മനീഷ അവനഭിമുഖമായിരുന്നു.ഏകദേശം അവന്റെ മടിയിലെന്നത് പോലെ.
“മറ്റു ബന്ധങ്ങൾ തേടിപ്പോയ ഒരു പത്തിരുപത് പേരുടെ സ്റ്റോറി എനിക്ക് നേരിട്ടറിയാം…”
അവസാനം മനീഷ പറഞ്ഞു.
അവൻ ശ്രദ്ധയോടെ കേട്ടു.
“സ്റ്റാർട്ടിങ് ഒക്കെ നല്ല സൂപ്പർ ബന്ധങ്ങളാ…മഹാ ത്യാഗം…നിസ്വാർത്ഥതയുടെ എക്സ്ട്രീം….പിന്നെ പിന്നെ പെണ്ണും തെറ്റും ആണും തെറ്റും..ഒന്നുകിൽ ആണിന്റെ കയ്യിൽ കാണും അവരുടെ ബെഡ്റൂം ക്ലിപ്പ്സ്..അല്ലെങ്കിൽ പെണ്ണിന്റെ ഒരു കോൾ വരും ….അതേ ഞാനും നിങ്ങളും കെട്ടിമറിഞ്ഞ സീനൊക്കെ വെച്ച് ഞാനൊരു ഹണി ട്രാപ്പ് കളിച്ചാലോ എന്നൊക്കെ ചോദിച്ച്…. പറ്റില്ല മോനെ…എനിക്കാരേം വിശ്വാസമില്ല… എനിക്ക് യൂട്യൂബ് സിനിമേൽ അഭിനയിക്കാൻ താൽപ്പര്യമില്ല….”
മനോജ് അവളുടെ വാക്കുകൾക്ക് മുമ്പിൽ നിശബ്ദനായി.
“മാത്രമല്ല…”
മനീഷ തുടർന്നു.
“ഈ കാമം എന്ന് പറയുന്ന സാധനം പെണ്ണിന് വരണമെങ്കിൽ ഒരു ഇഷ്ടം, സ്നേഹം, പ്രേമം ഒക്കെ തോന്നണം…അല്ലാതെ വരുണിനെപ്പോലെ ഒരുത്തന്റെ മസിൽ ബോഡി കണ്ടത് കൊണ്ട് മാത്രം ബെഡ് റൂമിലേക്ക് ചാടിക്കയറാൻ സാധിക്കില്ല….”
മനോജിന്റെ ചുണ്ടുകൾ അവളുടെ കവിളിലമർന്നു.
“ഐ ലവ് യൂ ചേച്ചി…”
മനീഷയുടെ ഉച്ചത്തിലുള്ള മർമ്മരം അവൻ കേട്ടു. നെഞ്ചിനെ പൊള്ളിച്ചുകൊണ്ട് അവളുടെ ശ്വാസം അവനെ തഴുകി.
“ചേച്ചി….”
“ഹ്മ്മ്…”
“ഞാൻ പുറത്തുള്ള ആളല്ല…”
“ഹ്മ്മ്മ്…”
“വരുണിന്റെ അത്ര ഇല്ലേലും എന്റെയും മസിൽ ബോഡിയാ,”
“ഹ്മ്മ്…”
“ഒരു കാര്യം കൂടിയറിഞ്ഞാ മതി…”
അവൾ അവന്റെ വാക്കുകൾക്ക് കാതോർത്തു.
“എന്താ?”
അവസാനം അവൾ ചോദിച്ചു.
“ഡൂ യൂ ലവ് മീ?”
അതിനുത്തരമായി അവൾ അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.