ഓലമറയ്ക്കുള്ളിലൂടെ കുഞ്ഞുമോൻ അകത്തേക്ക് നോക്കി.
അപ്പോൾ അൽപ്പം അകലെ നിന്ന് ഷെഡിന് മുമ്പിലേക്ക് രമേശൻ വരുന്നത് അവൻ കണ്ടു.
ആഹാ! അവന് ആൻറ്റിയെ വിടാൻ ഭാവമില്ല!
അവൻ അൽപ്പ സമയം അവിടെ പതുങ്ങി നിന്നു.
“രമേശാ!”
അവൻ അടുത്തെത്തിയപ്പോൾ ശബ്ദം താഴ്ത്തി ചുറ്റും നോക്കി കൊച്ചമ്മിണി പറഞ്ഞു.
“നീയിത് എന്നാ ഭാവിച്ചാ? എടാ ആരേലും കണ്ടാ!”
“പിന്നെ!”
അടുത്തെത്തി ഒരു ചാക്ക് കെട്ടിന്മേൽ ഇരുന്ന് രമേശൻ പറഞ്ഞു.
“അങ്ങ് നെല്ലിമലേലാ എല്ലാരും. എന്നാ വന്നാലും ഒരു പതിനൊന്നാകാതെ ആരും വരത്തില്ല. ഇപ്പം എന്നാ ഒൻപത് ആയതല്ലേയുള്ളൂ?”
“നീയിവിടെ ഒണ്ടെന്നറിഞ്ഞാലോ?”
“ചേച്ചീ ഞാൻ ഇന്ന് പണിക്ക് വരില്ല എന്ന് അറിയിച്ചിട്ടുണ്ടല്ലോ. പിന്നെ എന്നാ!”
“നിന്റെ കാര്യം!”
കൊച്ചമ്മിണി മുഖത്തെ ഗൗരവം മാറ്റാതെ പറഞ്ഞു.
“എടാ നീ ഒന്നുവല്ലേലും കോളേജിൽ ഒക്കെ പഠിക്കുന്ന ചെറുക്കനല്ലേ? നീയും അലമ്പ് മനുഷ്യരെപ്പോലെ പെണ്ണെന്ന് കേട്ടാ ചാകുന്ന ടൈപ്പ് ആണോ?”
“അയ്യടാ! പറച്ചില് കേട്ടാ തോന്നും ഇവിടെ ഒരാൾക്ക് ആണുങ്ങളോട് താൽപ്പര്യം ഒന്നും ഇല്ലന്ന്!”
“രമേശാ, മീൻ വെട്ടുന്ന ഈ കത്തികൊണ്ട് ഞാൻ ഒന്ന് തരും കേട്ടോ! ആണുങ്ങളെന്ന്! എത്ര ആണുങ്ങടെ കൂടെയാടാ ഞാൻ പോയേക്കുന്നെ?”
“അല്ല! ഞാനൊന്ന് താളത്തിൽ പറഞ്ഞതല്ലേ!”