“പണ്ടൊക്കെ ഞാൻ അടുത്തേക്ക് വരുന്നതേ നിനക്ക് ഛർദിക്കാൻ വരുമായിരുന്നു…”
“പണ്ടല്ല…മൂന്ന് മാസം മുമ്പ് വരെ..കത്രീന ചേച്ചീടേം രാജീവൻ ചേട്ടന്റെ കല്യാണത്തിന്റെ തലേ ദിവസം മുതൽ… അന്നല്ലേ ചേച്ചിയും രാജീവൻ ചേട്ടനും എന്റെ ഈ കുട്ടാപ്പീനെ ഉപദേശിച്ച് …നന്നാക്കി…ഇപ്പം എന്റെ അടുത്ത് കിടക്കുന്ന ചുന്ദരനാക്കിയത്….”
അത് പറഞ്ഞ് അവൾ അയാളെ വീണ്ടും ചുംബിച്ചു.
ചുംബനത്തിന്റെ അവസാന നിമിഷം കൊച്ചമ്മിണി അയാളെ ഒരു പ്രത്യേക ഭാവത്തിൽ നോക്കി.
“എന്നാ കൊച്ചമ്മിണി?”
അയാൾ ചോദിച്ചു.
“കുട്ടാപ്പി ..എനിക്ക് …”
അവളുടെ ശബ്ദത്തിൽ വിറയലുണ്ടായി. കണ്ണുകൾ വിടർന്നു. അവൾ അയാളുടെ കൈയ്യെടുത്ത് തന്റെ നഗ്നവയറിൽ പിടിപ്പിച്ചു.
“ഒരു അനക്കം പോലെ ..ഒരു ചൂടുള്ള മൂവ്മെന്റ് …ഒരു പിടച്ചിൽ …അതെ അതെ ..എന്റെ കുട്ടാപ്പി അതെ …എന്റെ വയറ്റിൽ…..”
അത് പറഞ്ഞ് അവൾ അയാളെ വീണ്ടും അമർത്തി അമർത്തി ചുംബിച്ചു.
[അവസാനിച്ചു]